തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന് (60) ആണ് മരിച്ചത്.
കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന് മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്. പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.തൃശ്ശൂരിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
0
ബുധനാഴ്ച, ഫെബ്രുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.