ലഹരി ഉപയോഗ ചർച്ചയിൽ യു പ്രതിഭയുടെ മകന്റെ വിഷയവും വലിച്ചിഴച്ച് ചർച്ച,. പ്രതികരണവുമായി പ്രതിഭ

തിരുവനന്തപുരം :ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയിൽ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമർ‌ശനവുമായി ഭരണപക്ഷ എംഎൽഎമാർ. 

പി.സി.വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നതു തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന്‍ പറഞ്ഞു.

സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓർമിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം. പ്രതിഭയുടെ മകനെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ എക്സൈസ് പരിശോധനയിൽ പിടിച്ചിരുന്നു. മകൻ തെറ്റ് ചെയ്യില്ലെന്നും കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു പ്രതിഭയുടെ പ്രതികരണം.
അതേസമയം, സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നുണ്ടോ എന്നും നേര്‍വഴി അടക്കമുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ ആത്മാര്‍ഥമായി നടക്കുന്നുണ്ടോ എന്നും എക്‌സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും ചർച്ചയ്ക്കിടെ യു.പ്രതിഭ ചോദിച്ചു.
പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കാറുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് മറുപടി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !