മലപ്പുറം:ഗാന്ധി സ്മരണകൾ തമസ്കരിക്കാൻ ബോധമായ ശ്രമം നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ' ലോക സമാധാനത്തിന് ഗാന്ധിമാർഗ്ഗം ' എന്ന മുദ്രാവാക്യവുമായി മതേതര - ജനാധിപത്യ വിശ്വാസികൾ സജീവമാകേണ്ട കാലമാണിതെന്ന് 77-ാം തിരുന്നാവായ സർവ്വോദയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന "സർവ്വധർമ്മ സമഭാവന" - സർവ്വോദയ സമ്മേളനം അഭിപ്രായപ്പെട്ടു.
സർവോദയ മണ്ഡലം പ്രസിഡണ്ട് ടി.കെ. എ. അസീസിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.സത്യൻ എടക്കുടി, പി.ഐ. അജയൻ, പി.എസ്.സുകുമാരൻ,കാട്ടായിക്കോണം ശ്രീധരൻ, ഡേവിസ് കണ്ണമ്പുഴ, ശശികുമാരൻ നായർ, കെ.പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു.കവിസമ്മേളനം ഗാനരചയിതാവും സിനിമാ പ്രവർത്തകനുമായ എം.ഡി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉഷകുമ്പിടി അധ്യക്ഷതവഹിച്ചു.എടപ്പാൾ സി. സുബ്രമണ്യൻ, നിർമ്മല അമ്പാട്ട്, സത്യൻ എടക്കുടി, ഉണ്ണികൃഷ്ണൻ പൊന്നാനി,ഇ. ഹൈദാലി, ധന്യ ഉണ്ണികൃഷ്ണൻ, രുദ്രൻ വാരിയത്ത്,ജയ പ്രകാശ് തവനൂർ, കെ.അജിത്ത് കുമാർ, സിന്ധു മലമൽകാവ്, പ്രേമാനന്ദൻ എടപ്പാൾ, സേതുമാധവൻ എടരിക്കോട്, മനീഷ സന്തോഷ് എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.മതേതര - ജനാധിപത്യ വിശ്വാസികൾ സജീവമാകേണ്ട കാലമാണിതെന്ന് 77-ാം തിരുന്നാവായ സർവ്വോദയ സമ്മേളനം.. "
0
ചൊവ്വാഴ്ച, ഫെബ്രുവരി 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.