ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിനോട് ആവശ്യപ്പെട്ടു. ദുരന്തം വ്യക്തമാക്കുന്ന 285 ലിങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യം.
36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേയുടെ അനാസ്ഥ കാരണമാണ് ദുരന്തമുണ്ടായതെന്ന ചർച്ച നടക്കുന്ന ലിങ്കുകൾക്കെതിരെയാണ് റെയിൽവേയുടെ നടപടി.ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ 18 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച 18 പേരിൽ അഞ്ചു പേര് കുട്ടികളായിരുന്നു. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. ആദ്യമെത്തിയ ട്രെയിനിലേക്ക് ആളുകള്‍ കൂട്ടത്തോടെ കയറിയതാണ് അപകടകാരണമായത്. റെയിൽവേ സ്റ്റേഷനിലെ 14,15 പ്ലാറ്റ്ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.ന്യൂഡൽഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന്റെ 285 ലിങ്കുകള്‍ നീക്കം ചെയ്യാന്‍ എക്സിനോട് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയം
0
വെള്ളിയാഴ്ച, ഫെബ്രുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.