അങ്ങാടിപ്പുറം:സനാതനമായ യജ്ഞസംസ്കാരത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ട് വന്നവരാണ് കേരളത്തിലെ നവോത്ഥാന നായകർ എന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നാരാണൻ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു.
കേരളത്തിലെ യജ്ഞ സംസ്കാരവും നവോത്ഥാന നായകരും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനായി ശങ്കരാചാര്യർ മുതൽ മഹാത്മാ അയ്യങ്കാളി വരെയുള്ള നവോത്ഥാന നായകർ തെരഞ്ഞെടുത്ത വഴികൾ വിഭിന്നമായിരുന്നു. എന്നാൽ സനാതന ധർമ്മത്തിൽ വന്നു ചേർന്ന ജീർണതകളെ ഉഛാടനം ചെയ്യാൻ അവർ ഈ സംസ്കാരത്തെ പോഷിപ്പിച്ചു കൊണ്ടാണ് പരിശ്രമിച്ചത്. 99 യാഗങ്ങൾ പൂർത്തിയാക്കിയ മേഴത്തൂർ അഗ്നിഹോത്രിയെപ്പോലുള്ളവർ കേരളത്തിലെ യജ്ഞ പാരമ്പര്യത്തിൻ്റെ പ്രധാന കണ്ണികളാണ്. തങ്ങളുടെ കർമ്മങ്ങൾ ഈശ്വരാർപ്പണമായി ചെയ്യുക എന്ന സന്ദേശത്തെ മുറുകെ പിടിച്ചവരായിരുന്നു നമ്മുടെ പൂർവ്വികർ.കേരളീയ കലകളും, ആയുർവേദം, ജ്യോതിഷം, തച്ചുശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും വേദങ്ങളേയും യജ്ഞസംസ്കൃതിയെയും അടിസ്ഥാനപ്പെടുത്തിയാണ് ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് മലപ്പുറത്തിൻ്റെ സാസ്കാരിക പാരമ്പര്യം എന്ന വിഷയത്തിൽ ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ തിരൂർദിനേശ് പ്രഭാഷണം നടത്തും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.