കൊച്ചി: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എറണാകുളം ആർടിഒ ജഴ്‌സനെ സസ്പെൻഡ് ചെയ്തു.
ആർടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജൻസികളെ വച്ച് ആർടിഒ പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയാണെന്നും കണ്ടെത്തലുണ്ട്. ഇതിൻ്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി നേരെ നടത്തിയതായും സംശയമുണ്ട്. എറണാകുളം ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥൻ പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
- ആർ ടി ഒ ജർസണെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകും. സസ്പെൻഡ് ചെയ്തശേഷം വകുപ്പുതല അന്വേഷണവകുപ്പ് പ്രഖ്യാപിക്കുമെന്നാണ് വിവരം. ജർസണേയും രണ്ട് ഇടനിലക്കാരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.