ബംഗളൂരു: ബംഗളൂരുവിലെ ഹോട്ടലിൽ 33 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന അതേദിവസം തന്നെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കാറ്ററിങ് സർവീസിൽ ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്.വിവാഹിതയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ജ്യോതി നിവാസ് കോളജ് ജങ്ഷനിൽ ബസ് കാത്ത്നിൽക്കുമ്പോഴാണ് നാലു യുവാക്കൾ സമീപത്തെത്തിയത്
യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇവർ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ച ശേഷം യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്കാണ് യുവതിയെ ഇവർ വിട്ടയച്ചത്.വീട്ടിലെത്തിയ ശേഷം നടന്ന കാര്യങ്ങൾ യുവതി ഭർത്താവിനോട് പറഞ്ഞു. പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.ഹോട്ടലിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവർ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരാണ്. നാലാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.