ഹൈദരാബാദ്: മുറിയിലെ കട്ടില് മുതല്‍ കസേരയും ഡ്രസ്സിങ് ടേബിളും വരെ സര്‍വതും നിര്‍മിച്ചിരിക്കുന്നത് വെള്ളികൊണ്ട്. തെലങ്കാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ. അനിരുദ്ധ് റെഡ്ഡിയുടെ കിടപ്പുമുറിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.
ജഡ്ചെര്‍ള നിയമസഭാ മണ്ഡലത്തെയാണ് അനിരുദ്ധ് പ്രതിനിധീകരിക്കുന്നത്. കൊട്ടാരസദൃശ്യമാണ് ഇദ്ദേഹത്തിന്റെ വീട്. യോ യോ എന്ന യുട്യൂബ് ചാനല്‍, എം.എല്‍.എയുടെ വീട്ടില്‍ നടത്തിയ ഹോം ടൂര്‍ വീഡിയോയില്‍നിന്നുള്ള ഒരു ഭാഗമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
തന്റെ മുറി അനുപമമായിരിക്കാനാണ് വെള്ളികൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ ഒരുക്കിയതെന്ന് അനിരുദ്ധ് റെഡ്ഡി, തെലുങ്കില്‍ പറയുന്നത് പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
അതേസമയം, ഇത്തരമൊരു ആഡംബരത്തിനുള്ള സാമ്പത്തിക സ്രോതസ് എന്താണെന്നാണ് സാമൂഹികമാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ ചോദിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.