ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. അഞ്ച് കോടി രൂപയാണ് ടീമിന് പാരിതോഷികമായി പ്രഖ്യാപിച്ചത്. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.
അണ്ടര്‍ 19 ലോകകിരീടം നിലനിര്‍ത്താനായ ടീമിനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. അപരാജിതരായി കിരീടം നേടിയ ടീമിനെ അഭിനന്ദിച്ച ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി നേട്ടം രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ പ്രതിഫലനമാണെന്നും പറഞ്ഞു. അഭിമാനകരമായ നേട്ടമാണെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
ക്വലാലംപുരിലെ ബയൂമാസ് ഓവലിൽ നടന്ന ഫൈനലിൽ, 52 പന്ത് ബാക്കിനിൽക്കേ ഒമ്പതുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കർണാടകക്കാരിയായ നിക്കി പ്രസാദ് നയിച്ച ഇന്ത്യൻ ടീമിൽ വയനാട്ടുകാരിയായ ഓൾറൗണ്ടർ വി.ജെ. ജോഷിതയും അംഗമായിരുന്നു. ടൂർണമെന്റിൽ ഒരുമത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ കിരീടത്തിലെത്തിയത്. എല്ലാ മത്സരങ്ങളും വിജയിച്ചത് വൻമാർജിനിലുമായിരുന്നു. 2023-ൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ. ഫൈനലിൽ മൂന്നുവിക്കറ്റും 44 റൺസും നേടിയ തെലങ്കാന ഓൾറൗണ്ടർ ഗംഗാഡി തൃഷ ഫൈനലിലെയും ടൂർണമെന്റിലെയും താരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.