അങ്ങാടിപ്പുറം: മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛൻ്റെ ചരിത്രം വസ്തുതകൾക്ക് വിരുദ്ധമായി മാറ്റി എഴുതപ്പെടുകയാണെന്ന് എഴുത്തുകാരനും ഓറൽ ഹിസ്റ്ററി ഫൗണ്ടേഷൻ ഡയറക്ടറുമായ തിരൂർ ദിനേശ് അഭിപ്രായപ്പെട്ടു. അങ്ങാടിപ്പുറം മഹാദേവക്ഷേത്രത്തിൽ അതിരുദ്രത്തിന്‍റെ ഭാഗമായി നടന്ന പ്രഭാഷണ പരമ്പരയിൽ "മലപ്പുറത്തിൻ്റെ സാംസ്കാരിക പാരമ്പര്യം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![]() |
മലപ്പുറത്തിൻറെ സാംസ്കാരിക പാരമ്പര്യം എന്ന വിഷയത്തിൽ തിരൂർ ദിനേശ് പ്രഭാഷണം നടത്തുന്നു |
"ചരിത്രത്തിനുള്ള അപനിർമ്മിതികൾക്ക് കേരളത്തിലെ ചില പ്രശസ്ത സാഹിത്യകാരന്മാരും നേതൃത്വം നൽകുന്നത് വഞ്ചനയാണ്," തിരൂർ ദിനേശ് വിമർശിച്ചു. തുഞ്ചത്താചാര്യൻ, മേല്പത്തൂർ, പൂന്താനൻ തുടങ്ങിയ മഹാന്മാരുടെ ജന്മവും ജീവിതവുമൊക്കെയുള്ള മണ്ണാണ് മലപ്പുറം. ശങ്കരാചാര്യരുടെ പ്രധാന ശിഷ്യനായിരുന്ന പദ്മപാദർ ജനിച്ചത് ഇവിടെ തന്നെയാണ്.
ഇവരെക്കൂടാതെ ഗണിതം, ജ്യോതിഷം, വ്യാകരണം,ആയുർവേദം, തച്ചുശാസ്ത്രം, യുക്തി ചികിത്സ ഇവയിലെല്ലാം പണ്ഡിതരായിരുന്ന തൃക്കണ്ടിയൂർ അച്ചുത പിഷാരോടി,നീലകണ്ഠ സോമയാജി, തലക്കളത്തൂർ ഭട്ടതിരി, തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത് എന്നിവരും മലപ്പുറത്തുകാരും വിശിഷ്യാ വെട്ടത്ത് നാട്ടുകാരുമായിരുന്നു.പേരാർ എന്ന പേരിലുള്ള പുഴ പിന്നീട് ഭാരതപ്പുഴയായത് സപ്ത നദികളുടെയും തീർത്ഥം മാഘമാസത്തിൽ ഈ പുഴയിൽ ഉണ്ടാകുന്നതുകൊണ്ടാണ് പവിത്രയായ പേരാർ ഭാരതപ്പുഴയായത് കേരളത്തിലെ ഏക നദീ ഉത്സവമായ മാഘമഘം ഇവിടെയാണ് നടന്നുവന്നത്. എന്നാൽ ഇന്ന് ഈ ചരിത്രംതിരുത്തി എഴുതപ്പെടുകയാണ് ഇത്തരം സന്ദർഭങ്ങളിൽ പ്രതികരണശേഷിയില്ലാതെ ഇരിക്കുന്നതുകൊണ്ടാണ് അപനിർമ്മിതികൾ ഉയർന്നു വരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പതിനൊന്ന് ദിവസങ്ങളായി നടക്കുന്ന അതിരുദ്രത്തിൻ്റെ അവസാനത്തിൽ ചമകമന്ത്രങ്ങൾ പൂർണമായി ഉരുക്കഴിച്ച് പശുവിൻ നെയ്യ് ഹോമകുണ്ഠത്തിൽ ധാരയായി അർപ്പിക്കുന്ന ഏറ്റവും പ്രധാന ചടങ്ങായ വസോർധാര 25 ന് ചൊവ്വാഴ്ച്ച കാലത്ത് 8 മണിക്ക് നടക്കും.26 ന് ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷവും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.