പ്രൈവറ്റ് ബസ് ജീവനക്കാർക്ക് കേരളാപോലീസ് നോട്ടീസ്

കൊച്ചി: കൊച്ചി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ് മെൻറ് യൂണിറ്റിന്റെ പരിധിയിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസുകളിലെ ജീവനക്കാർക്ക് സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്സ്മെൻറ് യൂണിറ്റ് ഇൻസ്പെക്ടർ നോട്ടീസ് നൽകി.

ബസുകളിലെ ജീവനക്കാരായ കണ്ടക്ടർ, ഡ്രൈവർ എന്നിവർ Name plate സഹിതമുള്ള കാക്കി യൂണിഫോം നിർബന്ധമായും ധരിക്കേണ്ടതാണെന്നും
ബസ്സുകളിൽ നിർബന്ധമായും യാത്രക്കാരെ കാണുന്നവിധത്തിൽ റെക്കോർഡിംഗ് സംവിധാനമുള്ള CCTV ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ദിനംപ്രതി ഉറപ്പുവരുത്തേണ്ടതാണെന്നും
സ്റ്റോപ്പുകളിൽ നിർത്തിയിടുന്ന സമയം ഒഴികെ യാത്രാസമയങ്ങളിൽ ബസുകളുടെ ഡോറുകൾ അടച്ച് ഇടേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. 
അനുവദനീയമായ സ്റ്റോപ്പുകൾ ഒഴികെയുളള സ്ഥലങ്ങളിൽ യാത്രക്കാരെ കയറ്റുവാനോ ഇറക്കുവാനോ പാടില്ലാത്താണെന്നും
വിദ്യാദ്യാസസ്ഥാപനങ്ങൾക്ക് സമീപമുള്ള സ്റ്റോപ്പുകളിൽ വിദ്യാർത്ഥികൾ നിൽക്കുന്ന സമയങ്ങളിൽ ബസ് നിർത്താതിരിക്കുവാനോ അനുവദനീയമായ കൺസഷനുകൾ നൽകാതിരിക്കുവാനോ പാടില്ലാത്തതാണെന്നും പോലീസ് അറിയിച്ചു.
ബസ് ജീവനക്കാർ യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടതാണെന്നും
ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിൽ നടത്തി വരുന്ന ബോധവത്കരണ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കേണ്ടതാണെന്നും 
ബസ്സുകളിലെ speed governor കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന വിധത്തിൽ ബസുകളിൽ Music System, നിരോധിത എയർ ഹോണുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല.
ബസിലുളള യാത്രക്കാരുടേയും കാൽനടയാത്രക്കാരുടേയും മറ്റ് വാഹന യാത്രക്കാരുടേയും സുരക്ഷയെ മുൻനിർത്തി അപാകമായും ഉദാസീനമായും മനുഷ്യജീവന് അപകടം വരത്തക്ക വിധം അമിത വേഗതയിൽ വാഹനം ഓടിക്കാൻ പാടില്ലാത്തതാണെന്ന് പോലീസ് അറിയിച്ചു.
 
ആർ സി ഓണറുടേയും അതാത് ദിവസങ്ങളിലെ ബസ് ജീവനക്കാരായ, കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെയും പേര്, ഫോൺ നമ്പർ എന്നിവ യാത്രക്കാർക്ക് കാണത്തക്കവിധത്തിൽ ബസിൻെറ മുന്നിലും ഇരു ഡോറുകളിലും എഴുതിപ്രദർശിപ്പിക്കേണ്ടതാണണെന്നും

മേൽ പറഞ്ഞ കാര്യങ്ങളിൽ പോലീസിന്റെ ഭാഗത്തു നിന്നും പരിശോധനയുണ്ടാകുന്നതാണെന്നും കൃത്യമായി പാലിക്കാത്തവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുന്നതുമാണെന്ന വിവരം നോട്ടീസിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !