എടപ്പാൾ:എടപ്പാൾ പഞ്ചായത്ത് 15ാം വാർഡിലെ വല്യാട് സ്വദേശിയായ കുടിയാട്ടിൽ ബിന്ദുചന്ദ്രൻ, കഴിഞ്ഞ 20 വർഷത്തിലേറെയായി കാർഷികമേഖലയിലെ സമർപ്പിത പ്രവർത്തകയാണ്. 5 ഏക്കറിൽ നെൽകൃഷിയോടെ ആരംഭിച്ച ബിന്ദു, വിവിധയിനം പച്ചക്കറികളിൽ കൂടി തന്റെ കൃഷിപ്രവർത്തനം വിപുലീകരിച്ചിരിക്കുകയാണ്. പയർ, വഴുതന, വെള്ളരി, തക്കാളി, കൈപ്പക്ക, ചീര, വെണ്ട, കപ്പകൃഷി, ചക്കരക്കിഴങ്ങ് തുടങ്ങിയവ അടങ്ങിയ പച്ചക്കറി തോട്ടം, ബിന്ദുവിന്റെ അക്ഷീണ പരിശ്രമത്താൽ വിളകളാൽ സമൃദ്ധമാണ് .
കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ബിന്ദു, തോട്ടം പരിപാലനവും നനക്കലും ഒറ്റയ്ക്ക് തന്നെ നിർവഹിക്കുന്നു. കൂടാതെ, കന്നുകാലി പരിപാലനത്തിലും ബിന്ദു അതീവ ശ്രദ്ധ ചെലുത്തുന്നു. വീടുകളിലേക്കും സൊസൈറ്റിയിലേക്കും ദിവസേന 15 ലിറ്റർ പാൽ വിതരണം ചെയ്യുന്നതിനൊപ്പം, കടകളിലേക്ക് 15 കിലോയിൽ അധികം പയർ വിതരണം ചെയ്യുന്നതും കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായി മാറിയിരിക്കുന്നു.പശുവളർത്തൽ, ആട്, കോഴിവളർത്തൽ എന്നിവയിലേക്കും ബിന്ദുവിന്റെ കാർഷിക താൽപ്പര്യം വിപുലമായിരിക്കുകയാണ് . നാലു പശുക്കളും അതിന്റെ കിടാങ്ങളും , വിവിധയിത്തിൽ ഉള്ള 8 ആടുകൾ, കോഴികൾ എന്നിവയോടെ ബിന്ദുവിന്റെ ഫാം സമ്പന്നമാണ്. രാവിലെ മുതൽ ആരംഭിക്കുന്ന ഈ പ്രവർത്തനങ്ങളിൽ മക്കളായ തേജസും അക്ഷയലക്ഷ്മിയും അമ്മയെ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.