തിരുവനന്തപുരം: ശശി തരൂർ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ശശി തരൂരിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എന്ന നിലയ്ക്ക് എന്തുമാറ്റം വേണമെങ്കിലും അദ്ദേഹത്തിന് വരുത്താം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നനിലയ്ക്ക് വിടുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

തരൂരിന്റെ അഭിപ്രായം കെ.പി.സി.സി നോക്കേണ്ട കാര്യമല്ല. അദ്ദേഹംതന്നെ തിരുത്തിക്കോട്ടേ എന്നതാണ് അഭിപ്രായമെന്ന് കെ. സുധാകരൻ പറഞ്ഞു. പാർട്ടി വേദിയിലായിരുന്നു യഥാർത്ഥത്തിൽ ശശി തരൂർ ഇക്കാര്യം പറയേണ്ടിയിരുന്നത്. ശശി തരൂരിനെപ്പോലൊരാൾ ഇപ്പോൾ ചെയ്തത് യുക്തമല്ല എന്നാണ് അഭിപ്രായം. മാധ്യമത്തിലൂടെ ശശി തരൂർ പരസ്യമായി പ്രതികരിച്ചത് ശരിയല്ല. അദ്ദേഹത്തെ എല്ലാക്കാലത്തും വളരെ പിന്തുണച്ച ഒരാളാണ് താൻ. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ശശി തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

അഭിമുഖം പുറത്തുവരുന്നതിന് മുൻപ് സി.പി.എമ്മും തരൂരും തമ്മിൽ ബോധപൂർവും ഒരു കളമുണ്ടാക്കിയെന്ന് പറയാനാവില്ല. അഭിപ്രായം പറഞ്ഞതിനകത്ത് കുടുക്കിൽപ്പെട്ടതാകാമെന്നാണ് തോന്നുന്നത്. ശശി തരൂരിന് തിരുത്താമെന്നും അതിന് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം സിപിഎമ്മിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.