കൊല്ലം: കടൽ മണൽ ഖനനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോൾ കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ തനിക്ക് അദ്‌ഭുതമുണ്ടെന്ന് കെ.സി.വേണുഗോപാൽ എംപി.
കൊല്ലം ഡിസിസി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കൂടിയപ്പോൾ കടൽ ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കാൻ സിപിഎം തയാറായില്ല.
ഖനനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചത് പോലെയുള്ള ശക്തമായ നടപടി സ്വീകരിക്കാൻ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.2023ലെ ബ്ലൂ ഇക്കോണമി പോളിസിയുടെ മറവിൽ കേന്ദ്രസർക്കാർ കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. ഖനനം ചെയ്യാനുള്ള അനുമതി സ്വകാര്യ മേഖലയ്ക്ക് നൽകിയതോടെ
സുഹൃത്തുക്കളായ വൻ കുത്തക മുതലാളിമാർക്കു വേണ്ടി കടലിനെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാരെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.