എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ആദ്യമായ് സംഘടിപ്പിച്ച അംഗനവാടി കലോത്സവം പൂമ്പാറ്റ കുരുന്നുകളുടെ ആട്ടവും പാട്ടുമായി മനോഹരമായ ദൃശ്യാനുഭവമായി .
കുരുന്നുകളുടെ സർഗവാസനകൾ പീലി വിടർത്തിയ കലോത്സവം ആയിരത്തിലധികം പേരുടെ സാന്നിധ്യം കൊണ്ട് ഉജ്ജ്വലമായി.പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ. നജീബ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഫസീല സജീബ അധ്യക്ഷയായിരുന്നു.
ചടങ്ങിൽ അസൈനാർ നെല്ലിശ്ശേരി, എൻ. ഷീജ, കഴുങ്ങിൽ മജീദ്, ഇബ്രാഹിം മൂതൂർ, കെ. പി. റാബിയ, അക്ബർ പനച്ചിക്കൽ, ദിലീപ് എരുവപ്ര, ഇ. എസ്. സുകുമാരൻ, ഇ. ബിന്ദു കെ, നീന, കെ. സതീഷ് എന്നിവർ പങ്കെടുത്തു.നൃത്തചുവടുകളിലും ഗാനാലാപനങ്ങളിലും കുരുന്നുകൾ തങ്ങളിലെ മികവ് തെളിയിച്ചപ്പോൾ, അത് കാഴ്ചക്കാർക്ക് മനോഹരമായ വിരുന്നായി . ബാല മനസ്സുകളുടെ കലാവൈഭവങ്ങളുടെ ആഘോഷമായ ഈ പരിപാടി കുട്ടികളിലെ കഴുവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള മികച്ച വേദിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.