കേരള ബജറ്റ് വൈക്കത്തുകാരൻ്റെ ചിന്തകൾ; പി.ജി. ബിജുകുമാർ

വൈക്കം: സംസ്ഥാന ബജറ്റ് പരിശോധിക്കുമ്പോൾ "വൈക്കം എന്താ കേരളത്തിലല്ലേ " എന്ന് ചോദിക്കേണ്ടിവരും. ധനമന്ത്രിയും വകുപ്പും ബജറ്റ് തയ്യറാക്കുമ്പോൾ നമ്മുടെ MLA 20 പദ്ധതികൾ സമർപ്പിച്ചു. അതിൽ 18 പദ്ധതികൾ അംഗീകരിച്ചു.32 കോടി ലഭിച്ചു എന്നാണ് വാർത്ത. കൃത്യമായ പരിശോധിക്കണം. 

1. വൈക്കം സത്യാഗ്രഹ സ്മാരകത്തിന് 5 കോടി

2023 ഏപ്രിൽ 1 ന് വൈക്കത്ത് സത്യാഗ്രഹ ശതാബ്ദി ആഘോഷ വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രി യുടെ സാന്നിധ്യത്തിൽ കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് സത്യാഗ്രഹ സ്മാരകം. 5 കോടി ബജറ്റിൽ ഉൾപ്പെടുത്തിയത് 2025 ൽ. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി അതേ വേദിയിൽ വൈക്കത്ത് നിലവിലുണ്ടായിരുന്ന തന്തൈ പെരിയാർ E V രാമസ്വാമി നായ്ക്കരുടെ സ്മാരകം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് സർക്കാർ 8.14 കോടി രൂപ മുടക്കി നവീകരിക്കുകയും 2024 ഡിസംബർ മാസത്തിൽ ഉദ്ഘാടനവും നടത്തി.

2. വെള്ളൂർ KPPL ന് 14 കോടി അനുവദിച്ചു.

മാലിന്യ സംസ്‌കാരണ പ്ലാൻ്റ്, ബോയിലറുകൾ, കെമിക്കൽ പൾപ്പിങ് പ്ലാൻ്റ്, ഉൾപ്പെടെയുള്ള വയുടെ സാങ്കേതികവിദ്യ നവീകരിക്കുന്നതിനും ആധുനിക വൽക്കരണത്തിനുമാണ് 14 കോടി അനുവദിച്ചത് എന്നാണ് കമ്പനിയുടെ സ്പെഷ്യൽ ഓഫീസർ പറഞ്ഞത്. ഈ ആവശ്യങ്ങൾക്കായി തന്നെ കഴിഞ്ഞ ബജറ്റിലും 20 കോടി നീക്കി വച്ചിരുന്നു. കമ്പനി പ്രാരംഭത്തിൽ മേൽ കാര്യങ്ങൾക്ക് ആവശ്യപ്പെട്ടത് 50 കോടി ആയിരുന്നു. ഇതുവരെ 34 കോടിയെ ആയിട്ടുള്ളു. പ്രവർത്തിപദത്തിൽ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.


3. KRL ന് 9 കോടി അനുവദിച്ചു.

₹254 കോടിയാണ് KRL ൻ്റെ അടിസ്ഥാന സൗകര്യം ഒരുക്കുവാൻ വേണ്ടത്. കഴിഞ്ഞ ബജറ്റിൽ 9 കോടി അനുവദിച്ചിരുന്നു. ഇത്തവണയും അനുവദിച്ചത് 9 കോടി മാത്രം.

4. കൊതവറ പാലത്തിന് - 3.25 കോടിയും, കുടവെച്ചൂരും ചെമ്മനത്തുക രയിലും സ്കൂൾ കെട്ടിടം നിർമ്മിക്കാൻ 2.25 കോടിയും, ടോൾ-ചുങ്കം റോഡിനും വടയാർ - തലയോലപ്പറമ്പ് റോഡിനും കൂടി 11.5 കോടി യുമാണ് മാറ്റി വച്ചിരിക്കുന്നു. 

2016- 17 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് വൈക്കം - വെച്ചൂർ റോഡിൻ്റെ അന്തരാഷ്ട്ര നിലവാരത്തിലുള്ള പുനർനിർമ്മാണം. അതിൻ്റെ ഇന്നത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ?

തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായ മാക്കേകSവ് - നേരെ കടവ് പാലവും അനുബന്ധമായ നേരെ കടവ്- ഉദയനാപുരം റോഡും ഏതാണ്ട് 8 വർഷം മുമ്പ് പ്രഖ്യാപിച്ചതാണ്. എന്നാൽ ഈ വർഷത്തെ ബജറ്റിൽ നേരെ കടവ് - ഉദയനാപുരം റോഡിൻ്റെ വീതി കൂട്ടി നിർമ്മിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് ടോക്കൺ തുക മാത്രമാണ് മാറ്റി വച്ചിരിക്കുന്നത്.

  • വെട്ടിക്കാട് മുക്ക് സമാന്തരപാലം
  • വാഴമന - കൊട്ടാരം റോഡ് 
  • ബ്രഹ്മമംഗലം കുരിശു പള്ളി - പഞ്ചായത്ത് ജംഗ്ഷൻ വരെയുള്ള റോഡ്  
  • വൈക്കം തോട്ടുവക്കം പടിഞ്ഞാറെ പാലം
  • പൈനുങ്കൽ -- ചെമ്മനത്തുകര - വാതപ്പള്ളി റോഡ്
  • വൈക്കം നഗരസഭയിൽ വാട്ടർ ടാങ്ക്
  • TV പുരത്ത് സ്റ്റേഡിയം
  • വൈക്കം ചേരിൻ ചുവട് പാലം
  • ചെട്ടി മംഗലം പാലം
  • ചെമ്പ് അങ്ങാടി പാലം
  • നേരെ കടവ്- ഉദയാനാപുരം റോഡ്

എന്നിങ്ങനെയുള്ള 11 പദ്ധതികൾക്കായി ബജറ്റ് വിഹിതം 1 കോടി ( ആദ്യം പറഞ്ഞ 7 പദ്ധതികൾക്ക് 31 കോടി)

വൈക്കത്തിൻ്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ കൃത്യമായ ഒരു പ്ലാനും ഇല്ലാ എന്ന് ബജറ്റ് വിശകലനത്തിൽ നിന്നുതന്നെ മനസിലാകും. വൈക്കത്തിന് ഇനിയും അവഗണ തുടരും എന്ന് ചുരുക്കം. പറയുമ്പോൾ ഒത്തിരിയുണ്ട്. കാര്യം നടക്കൻ ഒന്നുമില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !