ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനക്കുള്ള നന്ദി പ്രമേയ ചര്‍ച്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് ആരംഭിക്കും. കുംഭമേളയിലെ ദുരന്തം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി വന്‍ പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബജറ്റില്‍ കേരളത്തെ തഴഞ്ഞ വിഷയത്തില്‍ പാര്‍ലമെന്റില്‍ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രതിഷേധിക്കും.
ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബജറ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ബീഹാര്‍ ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും കാര്യമായ പരിഗണന ബജറ്റില്‍ ലഭിച്ചിരുന്നില്ല. പാലക്കാട് ഐഐടിക്ക് പ്രത്യേക സഹായം നല്‍കും എന്നതല്ലാതെ കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. കേരളത്തിന് 24000 കോടി പ്രത്യേക പാക്കേജും മുന്നോട്ട് വെച്ചിരുന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് പ്രതിഷേധം.
ബജറ്റ് അവതരണത്തിന് ശേഷം വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി എന്നിവര്‍ക്കെതിരെയും പ്രതിഷേധിക്കാനാണ് കേരളത്തിലെ എം.പിമാരുടെ നീക്കം. സംയുകത്മായ സമര പരിപാടിയെ കുറിച്ച് യുഡിഎഫ്- എല്‍ഡിഎഫ് മുന്നണിയിലെ എംപിമാര്‍ ആലോചിക്കുന്നുണ്ട്.
രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് ശേഷം പാര്‍ലമെന്റില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ സോണിയ ഗാന്ധി രാഷ്ട്രപതിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ഭരണപക്ഷവും പ്രതിഷേധമുയര്‍ത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.