പെരിന്തൽമണ്ണ : അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി വിളംബര ജ്യോതി പ്രയാണം 2025 ഫെബ്രുവരി 3ന് ആരംഭിക്കും.
പാഞ്ഞാൾ യാഗശാലയിൽ നിന്നുള്ള ജ്യോതി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നൂറിലധികം ക്ഷേത്രങ്ങളിൽ സ്വീകരണമേൽക്കുകയും പതിമൂന്നാം തീയതി യജ്ഞസഭയിലേക്ക് എത്തിക്കുകയും ചെയ്യും.ആരാധനാ തപസ്സിന്റെ മഹാഭൂമിക
അതിരുദ്ര മഹായജ്ഞം ശ്രീരുദ്ര പാരായണത്തോടെയും ഹോമങ്ങളോടെയും നടത്തുന്ന ശിവോപാസനയുടെ മഹോന്നതമായ ചടങ്ങുകളിലൊന്നാണ്.
ശ്രീരുദ്രം 14641 പ്രാവശ്യം ആലപിച്ചുകൊണ്ടുള്ള വേദപാരായണവും, മഹാരുദ്രാഭിഷേകങ്ങളും ഈ യജ്ഞത്തിന്റെ പ്രധാന ആചാരങ്ങളാണ്.വിളംബര ജ്യോതി പ്രയാണം
യജ്ഞഭൂമി പാഞ്ഞാളിൽ നിന്ന് പകർന്നു നൽകിയ ദിവ്യജ്യോതി ഫെബ്രുവരി 3ന് താനൂർ ശോഭാപറമ്പ് ശ്രീകുരുമ്പ ഭഗവതി ക്ഷേത്രംവരെ പര്യടനം നടത്തും.
മറ്റു ദിവസങ്ങളിലെ ജ്യോതി പ്രയാണം
താനൂർ ശോഭാപറമ്പ് ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. നാളെ ( 4. 2. 25) താനൂർ ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ജ്യോതി പ്രയാണം വിവിധ ക്ഷേത്രങ്ങളിയെ സ്വീകരണമേറ്റുവാങ്ങി മേലേരിക്കാവ് വില്ലൂന്നിയാൽ ഭരദേവതാ ക്ഷേത്രത്തിൽ സമാപിക്കും.
അഞ്ചിന് വില്ലൂന്നിയാൽ വടക്കേത്തൊടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പള്ളിക്കൽ വാരിയത്ത് ക്ഷേത്രത്തിലും ആറിന് പള്ളിക്കൽ കുറുന്തല ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഇടിമുഴിക്കൽ കോട്ട കുറുമ്പ ഭഗവതി ക്ഷേത്രത്തിലും ഏഴിന് കൊണ്ടോട്ടി അരുളിപ്പുറം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പൂക്കോട്ടൂർ വെള്ളൂർ ക്ഷേത്രത്തിലും എട്ടിന് പൂക്കോട്ടൂർ ത്രിപുരാന്തക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് തിരുമണിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സമാപിക്കും.
ഒമ്പതിന് കൂമംകുളം നല്ലൂർ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ജ്യോതി പ്രയാണം പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തിലും പത്തിന് കാളികാവ് അമ്പലക്കുന്ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പാതാക്കര പരിച്ചപുള്ളി ക്ഷേത്രത്തിലും 11ന് അരക്കുപറമ്പ് വെളിങ്ങോട്ട് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പാലച്ചോട് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിലും 12ന് ചെരക്കാപറമ്പ് വിഷ്ണുക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് അങ്ങാടിപ്പുറം ഏറാംതോട് ഇടത്തുപുറം ക്ഷേത്രത്തിലും സമീപിക്കും.
13ന് രാവിലെ 7 ന് അങ്ങാടിപ്പുറം മുതുവറ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ജ്യോതി പ്രയാണം അങ്ങാടിപ്പുറത്തെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങിയ ശേഷം എട്ടര മണിക്ക് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഘോഷയാത്രയായി യജ്ഞ സ്ഥലത്തേക്ക് ജ്യോതി പ്രയാണത്തെ ആനയിയ്ക്കും.
ജ്യോതി പ്രയാണത്തോടൊപ്പം വിവിധ വേദപാരായണങ്ങൾ, ഹോമങ്ങൾ, അന്നദാനങ്ങൾ, ഭജനങ്ങൾ എന്നിവയും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടക്കും. ശിവോപാസനയിലൂടെ ലോകശാന്തിയും ആപത്തുകളുടെ നിവാരണവും ലക്ഷ്യമാക്കുന്ന മഹായജ്ഞത്തിൽ ഭക്തജനങ്ങൾക്ക് പങ്കുചേരുന്നതിനുള്ള സുവർണ്ണാവസരമാണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.