ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ചോദ്യപേപ്പര്‍ ചോർന്നെന്ന സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണത്തിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് സിബിഎസ്ഇ. യൂട്യൂബ്, ഫെയ്സ്ബുക്ക്, എക്സ് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള പ്രചാരണങ്ങള്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും സിബിഎസ്ഇ അധികൃതർ പറഞ്ഞു. കുറ്റവാളികളെ തിരിച്ചറിയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ബോര്‍ഡ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇയുടെ ചട്ടങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പ്രകാരം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്കി. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പറഞ്ഞ് മനസിലാക്കണം. കാരണം ഇത് പരീക്ഷാ പ്രക്രിയയെ തടസപ്പെടുത്തുന്നതിനു കാരണമാകും. വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂളുകളും കൃത്യമായ അപ്ഡേറ്റുകള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിനെയും മറ്റും നിയമപരമായ അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ശനിയാഴ്ച ആരംഭിച്ച 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഏപ്രില്‍ നാലിനാണ് അവസാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.