തവനൂർ: ക്ഷയരോഗമുക്ത ജനകീയ മുന്നേറ്റത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ "ബോധവത്ക്കരണ ഫ്ലാഷ് മോബും, സന്ദേശറാലിയും സംഘടിപ്പിച്ചു.
100 ദിന ക്ഷയരോഗ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് കുറ്റിപ്പുറം എം.ഇ. എസ് ക്യാമ്പസ് സ്കൂളിലെ വിദ്യാർത്ഥികൾ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.ക്ഷയരോഗ ബോധവത്ക്കരണ കാമ്പയിൻ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എ. ജൂൽന വിഷയാവതരണം നടത്തി.സ്കൂൾ മാനേജർ പി.വി അലി,പ്രിൻസിപ്പൾ സുനിത നായർ, മെമ്പർമ്മാരായ സി.പി ഷെഹന, എം.ആമിനകുട്ടി, ആരോഗ്യ പ്രവർത്തകരായ കെ.എ രഘു പി.കെ.ജീജ, രാജേഷ് പ്രശാന്തിയിൽ,ബെറ്റ്സി ഗോപാൽ, കെ.പി പ്രശാന്ത് എം.രശ്മി എന്നിവർ പ്രസംഗിച്ചു.സന്ദേശറാലി പ്രസിഡണ്ട് സി.പി നസീറ ഫ്ലാഗ് ഓഫ് ചെയ്തു.തവനൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെയും, കുറ്റിപ്പുറം എം.ഇ.എസ് കാമ്പസ് സ്കുളിൻ്റയും, പൊന്നാനി ടി.ബി യൂണിറ്റിൻ്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളായ ഷഹീൻ അലി അഹമദ് ,ദേവദത്ത് . എസ് കൃഷ്ണ, പി. ദേവിക, ഡി.ആർ.കേദാർ മാധവ്, പി.എം.ഫാത്തിമ ഹയ എന്നിവർ ബോധവത്ക്കരണ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.തവനൂരിൽ ക്ഷയരോഗ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ രംഗത്ത്: ബോധവത്ക്കരണ ഫ്ലാഷ് മോബും, സന്ദേശറാലിയും സംഘടിപ്പിച്ചു,
0
തിങ്കളാഴ്ച, ഫെബ്രുവരി 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.