ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജിസിസി ക്ലബ്ബ് ചാലിശേരിയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തിവന്ന രണ്ടാമത് അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മൽസരത്തിൽ ബോയ്സോൺ തവനൂർ ജേതാക്കളായി
വാശിയേറിയ മൽസരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് തവനൂർ ടീമ് പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കിവിന്നേഴ്സ് ടീമിനുള്ള ട്രോഫിയും , ഫൈനലിൽ ആദ്യവും അവസാനവും ഗോളടിച്ച കളിക്കാരനുള്ള ക്യാഷ് പ്രൈസും പി.കെ.ജിജു എറണാകുളം , വിന്നേഴസ് ക്യാഷ് പ്രൈസ് ജിസിസി യു എ ഇ ഭാരവാഹികളും സമ്മാനിച്ചു.
റണ്ണേഴ്സ് ട്രോഫിയും , ക്യാഷ് പ്രൈസും ഷാജഹാൻ നാലകത്ത് , ബേക്ക്കിങ് ഷഫീർ എന്നിവർ സമ്മാനിച്ചു. ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ ജില്ലാ - സംസ്ഥാന തലത്തിൽ കായിക മേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും , ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരെയും , ബോൾ ബോയ്സ് അംഗങ്ങളെയും ഹൈദർബാവ മദപ്പുള്ളി , വിജി കൊള്ളന്നൂർ , നാസർ പാറമ്മേൽ , സി എം സജീവൻ , സജീഷ് , വി.എൻ ബിനു , സലീം , പി.എസ് വിനു , ടി എം ബഷീർ , ബോബൻ എന്നിവർ ചേർന്ന് ആദരിച്ചു.
ഫൈനലിൽ മുൻ എം.എൽ എ ടി.പി. കുഞ്ഞുണ്ണി , പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ പി.കെ. ജിജു എറണാകുളം, ബേക്ക്കിങ് ഷമീർ , വിനോദ് വട്ടേക്കാട് എന്നിവരും ജിസിസി , മഹാത്മ ഭാരവാഹികൾ എന്നിവർ വിശ്ഷിടാതിഥികളായി ടീമംഗങ്ങളെ പരിചയപ്പെട്ടു.പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ള രണ്ടാമത് ഫ്ളഡ് ലൈറ്റ് ടൂർണ്ണമെൻ്റ് ഫൈനൽ മൽസരം കാണുവാൻ ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്തേക്ക് ഞായറാഴ്ച രാത്രി ആയിരകണക്കിന് കായികപ്രേമികൾ ഒഴുകിയെത്തി.
ജിസിസിയുടെ കുഞ്ഞു ആരാധകൻ ആരവിന് വോളിബോൾ കോച്ച് നാസർ പാറമേൽ ജിസിസി യുടെ പേരെഴുതിയ വെള്ളി കൈചെയിൻ സമ്മാനിച്ചു. മൽസരം തുടങ്ങി ആദ്യ 15 മിനിറ്റിൽ പവർ ബോയ്സ് പുതിലിപ്പുറം ആദ്യഗോളടിച്ചു സ്കോർ 1-0 .
കരകയറാൻ ശ്രമിച്ച തവന്നൂർ എതിർ ടീമിലെ പ്രതിരോധകളെ മറികടന്ന് 20 മിനിറ്റിൽ ഗോൾനേടി കളി സമനിലയായതോടെ മൽസരം വാശിയേറി. കാണികൾ ആവേശഭരിതരായി. മുഴുവൻ സമയം കളിച്ചിട്ടും 1-1 സമനില പാലിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി . ഇരു ടീമുകളും ഗെയിംപ്ലാൻ മാറ്റി
വേഗതയേറിയ ആക്രമണം ആയിരുന്നു തന്ത്രം വിജയത്തിനായി അവസാന നിമിഷവരെ ഇരു ടീമികളും പോരാടിയെങ്കിലും ഗോൾ പിറന്നില്ല തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തവന്നൂർ ഗോളി മികച്ച ബോൾ സേവിങ് നടത്തിയാണ് ജേതാക്കളായത്
ടുർണ്ണമെൻ്റിന് സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ , കൺവീനർ ഷാജഹാൻ നാലകത്ത് , ട്രഷറർ ജിജു ജെക്കബ് , കോർഡിനേറ്റർമാരായ ശ്രീരാഗ് അമ്പാടി , എ.എം. ഇക്ബാൽ , ജിസിസി ഭാരവാഹികളായ റോബർട്ട് തമ്പി , സി.വി. മണികണ്ഠൻ , നൗഷാദ് മുക്കൂട്ട , എ.സി. ജോൺസൻ , മഹാത്മ ചെയർമാൻ ബാബു നാസർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.