കോഴിക്കോട്: വ്യവസായ മുന്നേറ്റത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ഇംഗ്ലീഷ് പത്രത്തില്‍ ലേഖനമെഴുതിയ ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ.
ശശി തരൂർ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാൻ പോകുന്നില്ലെന്ന് തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.യു.ഡി.എഫ് മന്ത്രിസഭകള്‍ വ്യവസായ രംഗത്തും ഐ.ടി രംഗത്തും മാറ്റങ്ങള്‍ കൊണ്ടു വരുമ്പോള്‍ ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞു സമരം ചെയ്യുന്നതിലായിരുന്നു ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കേരളത്തിലെ സൈബർ പാർക്കുകളുടെയും ഇൻഡസ്ട്രിയല്‍ പാർക്കുകളുടെയും ചരിത്രം ചികഞ്ഞു പോയാല്‍ ചെന്നെത്തുക പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വികസന പുരുഷനിലാണെന്നും ഫാത്തിമ തഹ്ലിയ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ശശി തരൂർ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാൻ പോകുന്നില്ല. കേരളത്തിലെ വ്യവസായ രംഗത്ത് വികസന കുതിപ്പ് ഉണ്ടാക്കിയത് ബഹുമാന്യനായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് വ്യവസായ മന്ത്രിയായിരുന്ന യു.ഡി.എഫ് സർക്കാരുകളുടെ കാലത്താണ്.
വിവിധ യു.ഡി.എഫ് മന്ത്രിസഭകള്‍ വ്യവസായ രംഗത്തും ഐ.ടി രംഗത്തും മാറ്റങ്ങള്‍ കൊണ്ടു വരുമ്പോള്‍ ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞു സമരം ചെയ്യുന്നതിലായിരുന്നു ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരളത്തിലെ സൈബർ പാർക്കുകളുടെയും ഇൻഡസ്ട്രിയല്‍ പാർക്കുകളുടെയും ചരിത്രം ചികഞ്ഞു പോയാല്‍ ചെന്നെത്തുക പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വികസന പുരുഷനിലാണ് !വ്യവസായ മുന്നേറ്റത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച ശശി തരൂരിന് യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് വികസനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി നല്‍കിയത്. അഞ്ചു വര്‍ഷം കൊണ്ട് യു.ഡി.എഫുണ്ടാക്കിയ വികസനം ഒമ്പതു വര്‍ഷമായിട്ടും എല്‍.ഡി.എഫിന് സാധ്യമായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബംഗളൂരുവും ചെന്നൈയും ഐ.ടി മേഖലയില്‍ വികസിച്ച വേഗത്തില്‍ കേരളത്തെയും മാറ്റാനാണ് 2001ലെ യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. എന്നാല്‍, അന്നത്തെ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ എല്ലാ വികസനപദ്ധതികളും ഇടതുപക്ഷം തടഞ്ഞു. എന്നാല്‍, യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോള്‍ ഇത്തരം വികസനങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ വ്യവസായ വളർച്ചക്ക് അടിത്തറയിട്ടത് യു.ഡി.എഫ് സർക്കാറുകളാണ്. ഇടതുപക്ഷത്തിന്‍റെ വികസനവിരുദ്ധ സമീപനമാണ് വളർച്ചക്ക് തടസമായിരുന്നത്. സ്റ്റാർട്ടപ്പുകള്‍ക്കുള്ള പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുടങ്ങിയത് യു.ഡി.എഫാണ്.
എറണാകുളത്തെ കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. എ.കെ. ആന്‍റണി സർക്കാറിന്‍റെ കാലത്ത് കൊച്ചിയെ ഐ.ടി കേന്ദ്രമാക്കാൻ ഇൻഫോപാർക്കും മറ്റും തുടങ്ങിയാണ് കാക്കനാടിനെ ഇന്നു കാണുന്ന രീതിയിലാക്കിയത്.
വ്യവസായ മന്ത്രി മാതൃകാപരമെന്നു പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര. ഡിജിറ്റല്‍ കേരള ആയത് അക്ഷയ വന്നതിനാലാണ്. കെ. കരുണാകരൻ, ആന്‍റണി, ഉമ്മൻ ചാണ്ടി സർക്കാറുകളുടെ കാലത്തും വ്യവസായ ഭൂപടത്തില്‍ വമ്ബിച്ച മാറ്റമാണുണ്ടാക്കിയതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.