എടപ്പാൾ: കൊല്ലംതോറും ആഘോഷമായി നടക്കുന്ന എടപ്പാൾ ചുങ്കം ശ്രീ പയ്യങ്ങാട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഈ വർഷവും ആഡംബരപൂർവം നടത്തുവാൻ തീരുമാനിച്ചതായി ക്ഷേത്രകമ്മറ്റി അറിയിച്ചു.
ഉത്സവം 2025 ഫെബ്രുവരി 28-ന് (കുംഭം 16, വെള്ളിയാഴ്ച) ഭക്തജനങ്ങളുടെ സജീവ സഹകരണത്തോടെ ആഘോഷമാക്കും.പ്രധാന ചടങ്ങുകളും പരിപാടികളും: നിത്യനിദാനപൂജകൾ പറ നിറയ്ക്കൽ: 12.00 - 2.00 പ്രസാദ ഊട്ട്: രാത്രി 9.00
മേളത്തിൻ്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ്: കുളങ്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും പുകപുരം രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളുടെ അവതരണം
ദീപാരാധന: ശ്രീ വേട്ടേക്കൻ ക്ഷേത്രപരിസരത്ത് ഫെബ്രുവരി 27-ന് രാത്രി 9.00 മുതൽഡബിൾ തായമ്പക: രാവിലെ 9.00 മുതൽ വിവിധ കലാപരിപാടികൾ: 11.00 മുതൽ ക്ഷേത്രാചാരപ്രകാരം ദണ്ഡൻപാട്ട്, കലംകരി, പാതിരാതാലം, ഗുരുതി എന്നിവ
രാത്രി 11.00: നാടൻപാട്ട്ഫെബ്രുവരി 21 മുതൽ 27 വരെ: കലവറനിറക്കൽ മാമാങ്കം നാടൻപാട്ട് കൂട്ടം തിരുന്നാവായ അവതരിപ്പിക്കുന്ന പാട്ട് പൊലിയാട്ടം ആഘോഷത്തിൻ്റെ മുഖ്യാകർഷണമായിരിക്കും.
ക്ഷേത്ര കമ്മിറ്റി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.