ഇഡി ചമഞ്ഞ് വ്യവസായിയില്‍ നിന്ന് 4 കോടി തട്ടിയ കേസ്: എഎസ്‌ഐയെ സസ്പെൻഡ് ചെയ്തു,

തൃശ്ശൂർ: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ വ്യവസായിയില്‍ നിന്നും 4 കോടി തട്ടിയ കേസില്‍ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐ ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു.

ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

നാല് കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. മറ്റ് മൂന്ന് പേർക്കൊപ്പമെത്തി ഇഡി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് രാഷ്‌ട്രീയ നേതാവില്‍ നിന്ന് കോടികള്‍ തട്ടിയത്.

ബെംഗളൂരു പൊലീസ് കേരളത്തിലെത്തിയാണ് എഎസ്‌ഐ ഷഫീർ ബാബു ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ പിടികൂടിയത്. ഷഫീറിനെയും സംഘത്തേയും കൂടുതല്‍ അന്വേഷണത്തിനായി കർണാടകയിലേക്ക് കൊണ്ടുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !