പാലക്കാട്: സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ കെട്ടിടം ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ഭിന്നശേഷി സഹോദരങ്ങൾക്ക് കരുതലും സ്നേഹവും നൽകുന്ന ആശ്രയ കേന്ദ്രമായി മാറുന്ന സഹയാത്രയുടെ ലക്ഷ്യം സമൂഹത്തിലേക്ക് നൽകുവാൻ ഗ്രാമത്തിലെ പ്രശസ്തമായ മൈന മൂവീസ് ഒരുക്കിയ ഹ്രസ്വചിത്രം സഹയാത്രയുടെ പ്രയാണത്തിന് ഒരുമയുടെ കൈകോർക്കലായി.
സമൂഹത്തിലെ നല്ല സുമനസ്സുകളുടെ സഹാനുഭൂതിയും പ്രചോദനവും സഹകരണവും സനേഹപൂർവ്വം സഹയാത്ര എന്ന ഹസ്വചിത്രം വരച്ച് കാണിക്കുന്നു. ഭിന്നശേഷി സുഹൃത്തുക്കൾക്ക് മനസ്സിൽ ഉറപ്പും പ്രത്യാശയും നൽകി സകല കൈകളും ഒരുമിച്ചാൽ ശക്തമായ കൈകോർക്കലായി മാറുമെന്ന് കഥ ഓർമ്മപ്പെടുത്തുന്നു.
ചാലിശേരിയുടെ മികച്ച നാടക നടനും സഹയാത്രയുടെ സന്നദ്ധ പ്രവർത്തകനുമായ ഗോപിനാഥ് പാലഞ്ചേരി, അദ്വൈത്, ഷിനിൽ, അർച്ചിത് രാജൻ ചുള്ളിക്കോട് , എ.വി രമേഷ്, ദിജി കെ. എൻ ബഷീർ, ഷാജി ആമയൂർ, ലോഹിതാക്ഷൻ എന്നിവരാണ് കഥാപാത്രങ്ങളായി അഭിനയിച്ചത്. സഹയാത്രയുടെ പുതിയ കെട്ടിടത്തിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.കഥ മൈന മൂവീസും സംവിധാനം സുമേഷ് ഭാരതിയും നിർവ്വഹിച്ചു. ക്യാമറ കൃഷ്ണ പ്രകാശ് , അസോസിയേറ്റ് ഡയറക്ടർ കിച്ചൻ ഗുരുവായൂർ, എഡിറ്റർ സുനിൽ പുലിക്കോട്ടിൽ , മേക്കപ്പ് ബാവ പട്ടാമ്പി , സംഗീതം വിനിഷ് മണി, ഇഫ്കറ്റ് സൂരജ് ദേവ് എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. ഹസ്വചിത്രം ഇതിനകം സമൂഹമാധ്യമങ്ങൾ വഴി ഗ്രാമങ്ങളിൽ ഏറെ വൈറലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.