മലപ്പുറം: നിളയുടെ ഓളങ്ങൾ ഗാന്ധിജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങിയതിൻ്റെ ഓർമ്മയിൽ നടത്തുന്ന സർവ്വോദയ മേളക്ക് തവനൂരിൽ തുടക്കമായി.77-ാമത് തവനൂർ സർവ്വോദയ മേളക്ക് കേളപ്പജിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണത്തോടെയാണ് തുടക്കമായത്.
മുതിർന്ന ഗാന്ധിയനും മേള സംഘാടക സമിതി ചെയർമാനുമായ സി. ഹരിദാസ്,ദീപശിഖ ജനറൽ കൺവീനർ കെ. രവീന്ദ്രന് കൈമാറി. ചടങ്ങിൽ അഡ്വ : എ.എം രോഹിത്, അടാട്ട് വാസുദേവൻ, വി. ആർ.മോഹനൻ നായർ, പ്രണവം പ്രസാദ്,എം.എം.സുബൈദ ,സലാം പോത്തന്നൂർ, ടി.ശശി, നാസർ കൊട്ടാരത്തിൽ, ഇ.പി. രാജീവ്, സുരേഷ് ജോർജ്, ഹരീന്ദ്രൻ വെള്ളാഞ്ചേരി, ഷാഹുൽ വെള്ളാഞ്ചേരി,എസ്. സുധീർ, ജയപ്രകാശ് തവനൂർ തുടങ്ങിയവർ പങ്കെടുത്തു.കേളപ്പജിയുടെ ഭവനത്തിൽ നിന്നും ഏറ്റുവാങ്ങിയ ദീപശിഖ നഗരപ്രദക്ഷിണത്തിന് ശേഷം മേള നഗരിയിലെത്തിച്ച് സ്മൃതി ദീപത്തിലേക്ക് പകർന്നു. മേളയുടെ രണ്ടാം ദിനമായ 9-ാം തീയതി വൈകിട്ട് 5 മണിക്ക് സർവ്വോദയ മേളയുടെ ഔപചാരികമായ ഉദ്ഘാടനം എ.പി.അനിൽ കുമാർ എം.എൽ.എ നിർവ്വഹിക്കും.ഖാദി ഗ്രാമവ്യവസായ പ്രദർശനത്തിൻ്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എയും നിർവ്വഹിക്കും. പ്രൊഫ എം.എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.