തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് കെ. സുധാകരൻ. അധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാൻഡിന്റെ എന്ത് തീരുമാനവും അനുസരിക്കുമെന്നും തനിക്കൊരു പരാതിയുമില്ലെന്നും സുധാകരൻ പറഞ്ഞു.
‘‘നീക്കാം, നീക്കാതിരിക്കാം. അത് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട വിഷയമാണ്. അവർ ആലോചിക്കേണ്ട കാര്യമാണ്. അവരുടേത് എന്ത് തീരുമാനം ആയാലും ആ തീരുമാനം വളരെ അനുസരണയുള്ള, പാർട്ടിയോട് വിധേയത്വമുള്ള സഹപ്രവർത്തകനായി ഞാൻ എന്റെ പണിക്ക് പോകും.
എഐസിസിക്ക് എന്നെ മാറ്റണമെന്നാണ് ആഗ്രഹമെങ്കിൽ ആ മാറ്റം സ്വീകരിക്കാൻ ഞാൻ തയാറാണ്. എനിക്കൊരു പ്രശ്നവുമില്ല പരാതിയുമില്ല, ഞാൻ തൃപ്തനാണ്’’ – സുധാകരൻ പറഞ്ഞു.‘‘എനിക്ക് കിട്ടാവുന്ന മിക്കവതും കിട്ടിയിട്ടുണ്ട്. മാനസിക സംഘർഷാവസ്ഥയിൽ ഉള്ളയാളല്ല. യാതൊരു ആശങ്കയുമില്ല.
എഐസിസിയുടെ തീരുമാനം എന്തായാലും അനുസരിക്കും. മാറണമെന്ന് ആരും പറഞ്ഞിട്ടില്ല’’– സുധാകരൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.