ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണുലിൽ മണ്ണിടിഞ്ഞ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നാലാം ദിവസവും ദുഷ്കരമായി തുടരുന്നു.
രക്ഷാപ്രവർത്തകർക്ക് തെർമൽ ഫിഷിങ് ബോട്ടിന്റെ സഹായത്തോടെ അപകടം നടന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞതായി ജില്ലാ കലക്ടർ ബി. സന്തോഷ് പറഞ്ഞു.സ്നിഫർ നായ്ക്കളെ എത്തിച്ചു തിരച്ചിൽ തുടരാനാണ് ആലോചിക്കുന്നത്.
മണ്ണിന്റെ സ്ഥിരത, മറ്റ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരം ദേശീയ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻജിആർഐ ) ഇന്ന് നൽകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി പദ്ധതികൾ തയാറാക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
തുരങ്കത്തിന്റെ അവസാനം വരെ എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടികിടക്കുന്നതിനാൽ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനാവതെ രക്ഷപ്രവർത്തകർക്കു മടങ്ങേണ്ടി വന്നതായി പൊലീസ് സൂപ്രണ്ട് നേരത്തെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.