പാലക്കാട്: പ്രസിദ്ധമായ ചാലിശേരി പൂരാഘോഷത്തിൻ്റെ നടത്തിപ്പിനാവശ്യമായ സുരക്ഷ ക്രമീകരണങ്ങളും, സഹായ സഹകരണം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൂരാഘോഷകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.
ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് മൂന്ന് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന 98 ദേശങ്ങളിലെ തട്ടകത്തമ്മയായ പ്രസിദ്ധമായ ശ്രീ മുലയം പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം നടക്കുന്നത്. അമ്പതിയാറ് പ്രാദേശിക ഉൽസവ ആഘോഷ കമ്മിറ്റികളാണ് പൂരത്തിൽ പങ്കാളികളാക്കുന്നത്.
ഷൊർണ്ണൂർ ഡി വൈ.എസ്.പി ആർ മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. എല്ലാ ആഘോഷ കമ്മിറ്റികളും ആന പരിപാലന ചട്ടങ്ങൾ ഉൾപ്പെടെ യോഗ തീരുമാനങ്ങൾ എല്ലാം കർശനമായി പാലിക്കണമെന്ന് ഡി.വൈ.എസ്.പി.പറഞ്ഞു. പൂരവാണിഭ ദിവസം റോഡ് തടസം സൃഷ്ടിച്ചുള്ള വാദ്യമേളങ്ങൾക്ക് അനുമതി ഇല്ല.ക്ഷേത്രവും മെയിൻ റോഡ് സെൻ്റർ മുതൽ പഴയ വില്ലേജ് ഓഫീസ് വരെ സി സി ടി വി നിരീക്ഷണവും കേന്ദ്ര പൂരാഘോഷ കമ്മിറ്റി സജീകരിച്ചിട്ടുണ്ട്. പൂരദിവസം വൈകീട്ട് 6.30 ന് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ 40 ഓളം ഗജമീരന്മാർ അണിനിരക്കും. യോഗത്തിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ് കെ.കെ മുരളി അദ്ധ്യക്ഷനായി. ഡെപ്യൂട്ടി താഹസിൽദാർ കൃഷ്ണകുമാർ, ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഓഫീസർ ബാബു, ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടൻ, വാർഡ് മെമ്പർ സുചിത , കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉമ്മർ മൗലവി, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ശിവശങ്കരൻ , പ്രദീപ് ചെറുവാശ്ശേരി കേന്ദ്രപുരഘോഷ കമ്മിറ്റി വൈസ് പ്രസിഡണ്ട് ജയൻ കുന്നത്തുപറമ്പ് , ജോ സെക്രട്ടറി പ്രശാന്ത് കല്ലുംപുറം , രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. കേന്ദ്രപുരഘോഷ കമ്മിറ്റി സെക്രട്ടറി എം.കെ ശ്രീജിത്ത് പടിഞ്ഞാറെമുക്ക് സ്വാഗതവും ട്രഷറർ സുഷി ആലിക്കര നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.