ചാലിശ്ശേരി: മുലയം പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച വിവിധ പരിപാടികളുടെ ആഘോഷിക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ സംഗമ ഭൂമികയായ മുലയംപറമ്പത്തുകാവ് പൂരം കാണാൻ 96 തട്ടകങ്ങളിൽ നിന്നായി ആയിരങ്ങൾ ചാലിശ്ശേരിയിലെത്തും.
![]() |
ചാലിശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്രത്തിൽ പൂരത്തിൻ്റെ ഭാഗമായി നടന്ന പറയെടുപ്പ് |
പതിർവാണിഭം
പൂരത്തിന്റെ ഭാഗമായി 27ന് വ്യാഴാഴ്ച പ്രസിദ്ധമായ പതിരുവാണിഭം നടക്കും. മത്സ്യവാണിഭത്തിന് പുറമെ കാർഷിക ഉല്പന്നങ്ങളും ഉപകരണങ്ങളും മൺപാത്രങ്ങളും വാണിഭത്തിൽ ഇടം പിടിക്കും.
വടക്കേ ഇന്ത്യയിൽ നിന്നുള്ള മുത്തുമാലകൾ, കളിക്കോപ്പുകൾ, പാത്രങ്ങൾ എന്നിവ മുതൽ കൊട്ട, വട്ടി, ചക്ക, മാങ്ങ, ചൂൽ വരെ ഇവിടെ വില്പനക്കെത്തും. സുരക്ഷയുടെ ഭാഗമായി സി.സി ടി.വി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൂര നഗരി ഉൾപ്പെടെ ചൊവ്വാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ഏഴ് കിലോമീറ്റർ പ്രദേശം മൂന്നര കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തു. 200 ലേറെ പോലീസ് സേന, ട്രോമ കെയർ , അഗ്നി രക്ഷാസേന, രണ്ട് എലിഫൻ്റ് സ്ക്വാഡും, ആരോഗ്യ വിഭാഗം എന്നിവ സ്ഥലത്തുണ്ടാവുമെന്ന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് കെ.കെ മുരളി, സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് , ട്രഷറർ സി.കെ സുഷി, പി.പി രതീഷ്മോൻ, കെ.കെ സുബീഷ്, പ്രദീപ് ചെറുവാശ്ശേരി എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.