തീക്കോയി ഗ്രാമപഞ്ചായത്തിൽ മഹിളാസഭ യോഗം ചേർന്നു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ 2024 - 25 വാർഷിക പദ്ധതി പ്രകാരം മഹിളാസഭ എന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ സെമിനാറും കലാ മത്സരങ്ങളും നടന്നു. സ്ത്രീ ശാക്തീകരണ ലക്ഷ്യമിട്ടുകൊണ്ട് ഗ്രാമസഭകളിലും വർക്കിംഗ് ഗ്രൂപ്പുകളിലും മറ്റു ഇതര സമിതികളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

നൈപുണ്യ വികസനത്തെ കുറിച്ച് രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ജോർജ് തോമസ് ക്ലാസ് നയിച്ചു. തുടർന്ന് വനിതകളുടെ കലാമത്സരങ്ങൾ അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മഹിളാസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽ റോയ്,
രതീഷ് പി.എസ്, നജീമ പരികൊച്ച്, ഐസിഡിഎസ് സൂപ്പർവൈസർ ബുഷ്റ, സി ഡി എസ് വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !