പാറ്റ്ന: ബീഹാറില്‍ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതില്‍ ട്രെയിന്‍ ജനാലകള്‍ തല്ലി തകര്‍ത്ത് യാത്രക്കാര്‍. മഹാകുംഭ മേളയിലേയ്ക്ക് യാത്ര ചെയ്യുന്ന ഭക്തര്‍ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്സ്പ്രസില്‍ കയറാന്‍ കഴിയാതെ വന്നതോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന യാത്രക്കാര്‍ അക്രമാസക്തരായത്.
ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനിലാണ് ഒരു കൂട്ടം യാത്രക്കാര്‍ ട്രെയിനിന് നേരെ കല്ലെറിയുകയും ജനാലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. സ്റ്റേഷനില്‍ എത്തിയിട്ടും വിവിധ കോച്ചുകളുടെ വാതിലുകള്‍ തുറക്കാതെ വന്നതോടെ ആളുകള്‍ രോഷാകുലരാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ട്രെയിനിനു നേരെ കല്ലെറിയുകയും എസി കമ്പാര്‍ട്ട്മെന്റുകളുടെ ജനാലകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരുക്കേറ്റതോടെ യാത്രക്കാരും പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന സംഘവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തന്നെ നടന്നു. മധുബനി സ്റ്റേഷന് വിട്ടതിന് ശേഷവും ട്രെയിനിന് നേരെ സമാനമായ ആക്രമണം ഉണ്ടായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനില്‍ കയറാന്‍ സാധിച്ചില്ല; ട്രെയിന്‍ ജനാലകള്‍ തല്ലി തകര്‍ത്ത് യാത്രക്കാര്‍
0
ചൊവ്വാഴ്ച, ഫെബ്രുവരി 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.