വിതുര : ആനപ്പാറ ഗവ. ഹൈസ്കൂളിൽ പൊതു ഇട പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എ.വി.അരുൺ അധ്യക്ഷത വഹിച്ചു.
വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ എം ടി അനുസ്മരണ മാഗസിൻ ബി ആർ സി കോഡിനേറ്റർ ഷൈല ബീഗം ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.
എസ് എം സി ചെയർമാൻ രാജേഷ്. ആർ, മദർ പി ടി എ പ്രസിഡന്റ് സിന്ധു, പഠനോത്സവകൺവീനർ രമ്യ ടീച്ചർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
സർവ ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷം സ്കൂളിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ പ്രദർശനവുംകുട്ടികളുടെ പഠന മികവുകളുടെ അവതരണങ്ങളും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.