പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖം വച്ച് നഗ്ന ഫോട്ടോ മോർഫ് ചെയ്ത് വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പരാതി

കാട്ടാക്കട: പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖം വച്ച് നഗ്ന ഫോട്ടോ മോർഫ് ചെയ്ത് വാട്ട് സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് സംഭവത്തിലെ പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം.

പ്രതികളെ നിയമനടപടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കാട്ടാക്കട ഡിവൈഎസ്പി ആര്യങ്കോട് എസ് എച്ച് ഒ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പൊതുപ്രവർത്തകനായ ബിനു ആശാരി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി.
ആര്യങ്കോട് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട കുട്ടികളെയും രക്ഷാകർത്താക്കളെയും വിളിച്ചു വരുത്തിയിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോപണം.
എന്നാൽ പരാതി കിട്ടിയ ദിവസം തന്നെ കേസെടുത്തിരുന്നെന്നും പതിനേഴ് വയസ്സിനു താഴെയുള്ള വിദ്യാർത്ഥികളാണ് പ്രതികളെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു.
നഗ്നചിത്രങ്ങൾ ഷെയർ ചെയ്തവരെയാണ് വിളിച്ചു വരുത്തിയതെന്നും പറയുന്നു.എന്നാൽ വിദ്യാർത്ഥിനിയുടെ നഗ്നചിത്രം നിർമ്മിച്ചവരെ കണ്ടെത്താനായോ എന്ന് പോലീസ് വ്യക്തമാക്കുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !