തളി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം: ഫെബ്രുവരി 15 മുതൽ

മലപ്പുറം: തളി ക്ഷേത്ര സന്നിധിയിൽ ഫെബ്രുവരി 15 മുതൽ 25 വരെ 11 ദിവസം നീണ്ടുനിൽക്കുന്ന അതിരുദ്ര മഹായജ്ഞം നടത്തപ്പെടും. ദിവസേനയും രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി മാറും.

പ്രധാന ചടങ്ങുകൾ

രാവിലെ 5 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. അതിനു ശേഷം 5.00 മുതൽ 8.30 വരെ മഹാരുദ്ര ജപം നടത്തും. രാവിലെ 6 മണിക്ക് ഉഷ:പൂജയും 8.30 മുതൽ 11.30 വരെ രുദ്രകലശാഭിഷേകവും പ്രസാദ വിതരണവും നടക്കും. ഉച്ചയ്ക്ക് 12.30ന് നട അടയ്ക്കും.

വൈകീട്ട് 4 മണിക്ക് നട തുറന്ന ശേഷം 4.30 മുതൽ 6.00 വരെ ശിവസഹസ്രനാമ ലക്ഷാർച്ചനയും, 6.30ന് ദീപാരാധനയും നടക്കും. 7 മണിക്ക് ഭഗവത്സേവ (തളി നാരായണാലയം), 7.30 മുതൽ 8.30 വരെ സന്ധ്യാവേല, 9.45ന് അത്താഴപ്പൂജ, രാത്രി 10 മണിക്ക് നട അടയ്ക്കൽ എന്നിവയും യജ്ഞത്തിന്റെ ഭാഗമായി നടക്കും.


കേളപ്പജി നഗറിൽ പ്രത്യേക പരിപാടികൾ

അങ്ങാടിപ്പുറം വിവ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 15 മുതൽ 25 വരെ വിവിധ ആദ്ധ്യാത്മിക-സാംസ്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ മഹാത്മ്യപാരായണം, 12.30 മുതൽ 2.00 വരെ പ്രസാദ ഊട്ട്, വൈകീട്ട് 4.30 മുതൽ 6.00 വരെ പ്രഭാഷണം എന്നിവ നടക്കും. ബ്രഹ്മകുമാരി മീന ശിവ മഹാത്മ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഇതിനു പുറമെ, രാത്രി 7.30 മുതൽ 10 വരെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഈ മഹായജ്ഞം നടക്കുമെന്നു സംഘാടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !