തിരുവനന്തപുരം: സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു.
തിരുവനന്തപുരം സബ് കളക്ടർ, എറണാകുളം ജില്ലാ ഡെവലപ്‌മെൻ്റ് കമ്മീഷണർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ്. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് അശ്വതി.
2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റൻ്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റൻ്റ് കളക്ടർ തുടങ്ങിയ പദവികളും വഹിച്ചു.
മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40 മത്തെ റാങ്ക് സ്വന്തമാക്കിയത്. തൻ്റെ നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.