കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ച നിലയിൽ. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഇന്നു രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിബിഎ മൂന്നാം വർഷ വിദ്യാർഥിനിയാണ്.
ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടിൽ നിന്നു മടങ്ങിയെത്തിയത്. മാതാപിതാക്കൾ വിദേശത്താണ്. ഇരുവരോടും ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.