കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് ജയരാജന് സെക്രട്ടറിയാകുന്നത്. 50അംഗ ജില്ലാ കമ്മിറ്റിയില്‍ 11 പേര് പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി.
നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി. ജയരാജന് ഒഴിഞ്ഞപ്പോഴാണ് എം.വി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.ജില്ലാകമ്മിറ്റി അംഗങ്ങള്‍: എം.വി. ജയരാജന്, എം. പ്രകാശന്, എം. സുരേന്ദ്രന്, കാരായി രാജന്, ടി.കെ. ഗോവിന്ദന്, പി.വി. ഗോപിനാഥ്, പി. ഹരീന്ദ്രന്‍, പി. പുരുഷോത്തമന്, എന്‍. സുകന്യ, സി. സത്യപാലന്, കെ.വി. സുമേഷ്, ടി.ഐ. മധുസൂദനന്, പി. സന്തോഷ്, എം. കരുണാകരന്, പി.കെ. ശ്യാമള, കെ. സന്തോഷ്, എം. വിജിന്, എം. ഷാജര്‍, പി.കെ. ശബരീഷ്കുമാര്‍, കെ. മനോഹരന്, എം.സി. പവിത്രന്, കെ. ധനഞ്ജയന്, വി.കെ. സനോജ്, എം.വി. സരള, എന്‍വി. ചന്ദ്രബാബു, ബിനോയ്കുര്യന്‍, സി.വി. ശശീന്ദ്രന്, കെ. പത്മനാഭന്, എം. രാജന്, കെ.ഇ. കുഞ്ഞബ്ദുല്ല,
കെ. ശശിധരന്, കെ.സി. ഹരികൃഷ്ണന്, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരന്, ടി. ഷബ്ന, പി. സുധാകരന്, കെ.വി. സക്കീര്‍ ഹുസൈന്, സാജന് കെ. ജോസഫ് പുതുമുഖങ്ങള്‍: വി. കുഞ്ഞികൃഷ്ണന്, എം.വി. നികേഷ്കുമാര്‍, കെ. അനുശ്രീ, പി. ഗോവിന്ദന്, കെ.പി.വി. പ്രീത, എന്‍. അനില്‍കുമാര്‍, സി.എം. കൃഷ്ണന്, മുഹമ്മദ് അഫ്സല്, സരിന് ശശി, കെ. ജനാര്ദ്ദനന്, സി.കെ. രമേശന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.