മലപ്പുറം: വഴക്കു പറഞ്ഞതിനു അമ്മയോടു പിണങ്ങി വീടുവിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പരാതി പറയാൻ കയറിയത് അഗ്നിരക്ഷാ സേനയുടെ ഓഫിസിൽ. കാക്കിയിട്ട ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് കുട്ടി പൊലീസ് സ്റ്റേഷനെന്ന് കരുതി അഗ്നിരക്ഷാ സേനയുടെ ഓഫിസിലേക്ക് കയറിയത്.
ഇരുമ്പുളിയിലെ വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നാണ് ശനിയാഴ്ച ഉച്ചയോടെ മുണ്ടുപറമ്പിലുള്ള അഗ്നിരക്ഷാസേനയുടെ ഓഫിസിൽ കുട്ടി എത്തിയത്. കുട്ടിയിൽനിന്നു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് വീട്ടിൽനിന്നു പിണങ്ങി ഇറങ്ങിയതാണെന്ന് ഉദ്യോഗസ്ഥർക്കു മനസ്സിലായത്.
തുടർന്ന് ഇവർ കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു.ഉച്ചസമയം നാലു കിലോമീറ്ററോളം നടന്നെത്തിയതിൻ കുട്ടി ക്ഷീണിതനായിരുന്നു.
ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയാണ് കുഞ്ഞു പരാതിക്കാരനെ സ്വീകരിച്ചത്. വേനൽ കടുത്തതോടെതീപിടിത്തമടക്കമുള്ള സംഭവങ്ങളാൽ ജോലി വർധിച്ച അവസരത്തിലാണ് വ്യത്യസ്തമായ പരാതിക്കു കൂടി ഫയർ ഫോഴ്സ് സ്റ്റേഷനിൽ പരിഹാരമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.