തിരുവനന്തപുരം: നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിക്കുന്നു.
നാലാഴ്ച ദൈര്‍ഘ്യമുള്ള 'എ.ഐ എസന്‍ഷ്യല്‍സ്' എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ ഓരോ ഇരുപതു പേര്‍ക്കും പ്രത്യേക മെന്റര്‍മാര്‍ ഉണ്ടായിരിക്കും.കോഴ്സിന്റെ ഭാഗമായി വിഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്ടാക്ട് ക്ലാസ് ഉണ്ടായിരിക്കും.ഓഫിസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോണ്സിബിള് എ.ഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സിന്റെ രൂപകൽപന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.