ഒരു മനുഷ്യന് സഹിക്കാവുന്ന ഏറ്റവും കഠിനമായ വേദന ഏതാണെന്ന് അറിയാമോ? പ്രസവവേദന എന്നാവും പലരുടെയും ഉത്തരം എന്നാൽ അങ്ങനെയല്ല.
പ്രസവവേദനയെക്കാൾ മാരകമായ ഒന്നുണ്ട്, ക്ലസ്റ്റർ തലവേദന. ക്ലസ്റ്റർ തലവേദന ജീവന് ഭീഷണിയല്ലെങ്കിലും ഇതുണ്ടാക്കുന്ന ആഘാതം മാരകമാണ്. ക്ലാസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്.എന്താണ് ക്ലസ്റ്റര്‍ തലവേദന?
ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്‌ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം.
ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം നിലനിൽക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ.2020-ൽ അമേരിക്കയിൽ നടത്തിയ പഠനത്തില്‍ പ്രസവവേദനയെക്കാള്‍ മാരകമാണ് ക്ലസ്റ്റര്‍ തലവേദനയെന്ന് കണ്ടെത്തിയിരുന്നു. 1604 രോഗികളില്‍ നടത്തിയ പഠനത്തില്‍ അവര്‍ ഇതുവരെ അനുഭവിച്ചിട്ടുള്ള വേദനകളില്‍ നിന്ന് ഏറ്റവും കാഠിന്യമേറിയത് ഏതാണെന്നതായിരുന്നു ചോദ്യം.
ഇതില്‍ പലരും അമ്മമാരും നേരത്തെ പല തരത്തിലുള്ള മുറിവുകളുണ്ടായിട്ടുള്ളവരും ഹൃദയാഘാതമുള്‍പ്പടെ വന്നിട്ടുള്ളവരുമുണ്ടായിരുന്നു.ഇടിമുഴക്കം' പോലെ പെട്ടെന്നൊരു വേദന, ഒരു മിനിറ്റിനുള്ളില്‍ തലവേദന അതിന്‍റെ പീക്കില്‍ എത്തും;
എന്താണ് തണ്ടർക്ലാപ് തലവേദന?
ഒന്ന് മുതല്‍ 10 വരെ രേഖപ്പെടുത്തിയ സ്കെയില്‍ വേദനയുടെ തീവ്രത രേഖപ്പെടുത്തിയതില്‍ നിന്നുള്ള ശരാശരി പരിശോധിച്ചാണ് ഗവേഷകര്‍ പഠനഫലം തയ്യാറാക്കിയത്. ക്ലസ്റ്റര്‍ തലവേദനയ്ക്ക് 9.7 പോയിന്‍റ് വരെ തീവ്രതയുണ്ടെന്നായിരുന്നു പഠനത്തില്‍ പറയുന്നത്.
അതേസമയം പ്രസവവേദനയ്ക്ക് 7.2 പോയിന്‍റ് തീവ്രതയും പാൻക്രിയാറ്റിസിന് 7 പോയിന്‍റ് തീവ്രതയും വൃക്കയിലെ കല്ലുകൾ മൂലമുണ്ടാകുന്ന വേദനയ്ക്ക് 6.9 പോയിന്‍റും പഠനത്തില്‍ രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.