ആലപ്പുഴ: തങ്ങള്‍ക്ക് തുണയാകേണ്ട മക്കള്‍ ഇരുവരും വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ സ്തബ്ധരാണ് മാന്നാർ കുട്ടമ്പേരൂർ മാടമ്പില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ (രാജ് ഭവൻ) രാജേഷ് കുമാറും ഭാര്യ രാജി രാജേഷും.
രാം രാജിന്റെ സഹോദരൻ പൃഥ്വിരാജ് എട്ടുമാസം മുൻപാണ് ചെന്നിത്തലയില്‍ ബൈക്കപകടത്തില്‍ മരിച്ചത്. 2024 ജൂലായ് ഏഴിനു വൈകീട്ട് 7.30-ന് ചെന്നിത്തല വാഴക്കൂട്ടം കടവില്‍ സുഹൃത്തിനൊപ്പം യാത്രചെയ്യവേ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 10-ന് പൃഥ്വിരാജ് മരിച്ചു.
ഇളയമകന്റെ വേർപാടിന്റെ ദുഃഖത്തില്‍ കഴിയുമ്പോഴാണ് മൂത്ത മകന്റെയും ദാരുണാന്ത്യം. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡില്‍ രാം രാജ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബസുമായി ഇടിച്ചാണ് അപകടം. വാനിലെ ഡ്രൈവർ കാബിനും സ്റ്റിയറിങ് വീലിനും ഇടയില്‍ കുടുങ്ങി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. രാം രാജിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് ഉപകരണം പ്രവർത്തിപ്പിച്ചു പുറത്തെടുക്കുകയായിരുന്നു. മൂത്തമകൻ കൂടി നഷ്ടപ്പെട്ട കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സങ്കടത്തിലാണ് ബന്ധുക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.