നെടുമ്പാശേരി: ഹോം സ്റ്റേ വാടകയ്ക്കെടുത്ത് ലക്ഷങ്ങളുടെ ചീട്ടുകളിയില്‍ ഏർപ്പെട്ടിരുന്ന 13 പേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി.
ഇവരില്‍ നിന്നായി ആറ് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. പായിപ്ര ചൂരത്തോട്ടിയില്‍ കാസിം (55), പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), മറ്റൂർ കുടിയിരുപ്പില്‍ ഷീല്‍ സെബാസ്റ്റ്യൻ (55), പൂണിത്തുറ തമ്മനം നന്ദനത്ത് പറമ്പ് സിയാദ് (51), മേലൂർ കുന്നപ്പിള്ളി കങ്ങുശേരി വീട്ടില്‍ ശശി (63), മുടിക്കല്‍ ചിറമൂടൻ ഷെഫീഖ് (48), പുതുവൈപ്പ്തേവക്കല് വീട്ടില്‍ ജോസ്ലൈൻ (38), ചളിക്കവട്ടം അറയ്ക്കല്‍ സിയാദ് (42), വാഴക്കുളം അച്ചക്കോട്ടില്‍ അമല്‍ ശ്രീധർ (31), ചൊവ്വര കൃഷ്ണഭവനില്‍ സുഭാഷ് (49), നെടുവന്നൂർ കോയിക്കര സോജൻ (40), അരൂക്കുറ്റി വലിയ നാട്ട് വീട്ടില്‍ നാസർ (51), മലയാറ്റൂർ പീലിങ്ങപ്പിള്ളി പ്രസാദ് (48), മൂവാറ്റുപുഴ വാഴക്കുളം കോട്ടുങ്ങല്‍ മജു ജോസ് (40), മുടിക്കല്‍ പള്ളച്ചിയില്‍ അൻസാർ (55) എന്നിവരാണ് പിടിയിലായത്.
ചെത്തിക്കോട്ടാണ് ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് ചീട്ടുകളി നടത്തിയിരുന്നത്. ടാക്സി വിളിച്ചാണ് ആളുകളെത്തിയിരുന്നത്. സമീപ ജില്ലകളില്‍ നിന്നു വരെ പണം വച്ച്‌ചീട്ടുകളിക്കാൻ ആളുകളുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു. ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ സാബു ജി. മാസ്, എസ്.ഐമാരായ മാഹിൻ സലിം, സി.എം. മുജീബ് എന്നിവരാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.