ന്യുയോർക്ക്: 2024 വൈആർ4 എന്ന ഛിന്നഗ്രഹത്തിന്റെ വരവിനെ വലിയ ഭീതിയോടെയാണ് ശാസ്ത്രലോകം കാണുന്നത്.
ഭൂമിയുമായി കൂട്ടിയിടിക്കാൻ ഇത്രയേറെ സാദ്ധ്യതയുള്ള ഛിന്നഗ്രഹം അടുത്തിടെ വേറെ ഉണ്ടായിട്ടില്ല.2032 ലാണ് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അടുത്തായി എത്തുക. കൂട്ടിയിടി സാദ്ധ്യതയുള്ളതിനാല്‍ അതി സൂക്ഷ്മമായി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുകയാണ് അധികൃതർ.
എന്നാല്‍ ഇതിനിടെ ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് മറ്റൊരു ഛിന്നഗ്രഹത്തിന്റെ വരവ്. ഫെബ്രുവരി 16 ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. ഫുട്‌ബോള്‍ മൈതാനത്തിന്റെയത്ര വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാം. ഇതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നത്.2024 എക്‌സ്ജി എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. 170 അടിയുള്ള ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഭൂമിയ്ക്ക് നേരെയാണ്. ഞായറാഴ്ച രാവിലെ 8 മണിയോടെ ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് അടുത്തായി എത്തും. മണിക്കൂറില്‍ 32,707 കിലോ മീറ്റർ എന്ന വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.
ഏഥെൻ വിഭാഗത്തില്‍പ്പെടുന്ന ഛിന്നഗ്രഹം ആണ് ഇത്. നിയർ എർത്ത് ഒബ്‌ജെക്റ്റ്‌സിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഞായറാഴ്ച ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തും. അങ്ങനെ വരുമ്ബോള്‍ ഭൂമിയില്‍ നിന്നും 5.9 മില്യണ്‍ കിലോമീറ്റർ മാത്രമായിരിക്കും.
നിലവില്‍ ഈ അകലം എന്നത് സുരക്ഷിതമായിട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ അതേസമയം അപകടസാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശയില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഭൂമിയെ ദോഷകരമായി ബാധിച്ചേക്കാം.
170 മീറ്റർ എന്ന ഛിന്നഗ്രഹത്തിന്റെ വലിപ്പം അപകടകരമല്ല. എന്നിരുന്നാലും ഭൂമിയില്‍ പതിച്ചേക്കാം. 2013 ല്‍ ഇതേ വലിപ്പമുള്ള ഛിന്നഗ്രഹം റഷ്യയില്‍ പതിച്ചിരുന്നു. ഇതിന്റെ ആഘാതത്തില്‍ 1500 പേർക്ക് ആയിരുന്നു പരിക്കേറ്റത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നതോടെ ഈ ഛിന്നഗ്രഹം പൊട്ടിത്തെറിച്ചു.ഇതിന്റെ ആഘാതത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ കിലോ മീറ്ററുകളോളം ഭാഗം തകർന്ന് തരിപ്പണം ആകും.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരം അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് നാസ വ്യക്തമാക്കുന്നത്. നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.