ചെന്നൈ: രണ്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
തൈപ്പൂയ ദിവസമായ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. റെയില്‍വേ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിർമിച്ച 2.05 കിലോമീറ്റർ നീളമുള്ള പുതിയ റെയില്‍വേ പാലം രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നു. രാമേശ്വരം പാമ്പൻ കടലില്‍ 545 കോടി രൂപ ചെലവിലാണ് പുതിയ റെയില്‍പ്പാലം നിർമിച്ചത്. ഇതോടെ 22 മാസത്തെ ഇടവേളയ്‌ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും. രാമേശ്വരത്താണ് മുൻ പ്രഡിഡന്റ് എ പി ജെ അബ്ദുള്‍കലാം ജനിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ആറു മീറ്റർ ഉയരമുണ്ട് പുതിയ പാലത്തിന്.
പുതിയ റെയില്‍പ്പാലത്തിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയായിരുന്നു. റെയില്‍വേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിശോധനയില്‍ ഉയർന്നു വന്ന ചില നിർദേശങ്ങളെ തുടർന്നാണ് ഉദ്ഘാടനം നീണ്ടുപോയത്. റെയില്‍വേ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതിയില്‍ നിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.കപ്പലുകള്‍ക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെർട്ടിക്കല്‍ ലിഫ്റ്റിങ്' പാലമാണിത്. കഴിഞ്ഞയാഴ്ച ഒരു യാത്രാ തീവണ്ടി മണ്ഡപത്ത് ആളെ ഇറക്കിയ ശേഷം പാലം കടന്ന് അറ്റകുറ്റപ്പണിക്കായി രാമേശ്വരത്തെത്തി.
തീരരക്ഷാ സേനയുടെ കപ്പലിന് വഴിയൊരുക്കുന്നതിനായി പാലത്തിലെ വെർട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനം ഉയർത്തുകയും ചെയ്തു. നവീകരിച്ച രാമേശ്വരം റെയില്‍വേ സ്റ്റേഷനും വൈകാതെ ഉദ്ഘാടനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.