ദില്ലി: കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടില്‍ കേരളത്തിന് അഭിനന്ദനം.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സർവെ റിപ്പോർട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങള്‍ നിർദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സർവെ റിപ്പോർട്ട്.ജോലി സമയത്തില്‍ ആവശ്യം അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ഓവർടൈം നിയമത്തില്‍ മാറ്റം വേണമെന്നുമടക്കമുള്ള കാര്യങ്ങളാണ് സർവെ മുന്നോട്ടുവച്ചിരിക്കുന്നത്. ആഴ്ചയില്‍ 48 മണിക്കൂർ ജോലി എന്നത് കണക്കാക്കുന്നതിലടക്കം ഇളവുകള്‍ നല്‍കണം. തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം കിട്ടാൻ വഴിയൊരുക്കണം.
സ്ഥാപനങ്ങള്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ സമയം തൊഴില്‍ എടുപ്പിക്കാനാകണമെന്നും സാമ്പത്തിക സർവെ ആവശ്യപ്പെടുന്നുണ്ട്.സാമ്പത്തിക സർവെയുടെ വിശദാംശങ്ങള്‍
കൂടുതല്‍ സമയം ജോലിയെടുക്കണമെന്ന ചില വ്യവസായികളുടെ നിലപാടിനെ പിന്തുണക്കുന്നതാണ് 2025 ലെ സാമ്പത്തിക സർവെ. തൊഴില്‍ സമയവും ഓവർടൈമും നിജപ്പെടുത്തുന്ന നിയമങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് സർവെ നിർദ്ദേശിക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വർഷം പ്രതീക്ഷിച്ചതിനെക്കാള്‍ വളർച്ച കുറയുമെന്നും സാമ്പത്തിക സർവെ സൂചിപ്പിക്കുന്നു. തൊഴില്‍ നിയമ പ്രകാരം ആഴ്ചയില്‍ 48 മണിക്കൂറേ ഒരാളെ പണിയെടുപ്പിക്കാവൂ എന്നുണ്ട്. ഫാക്ടറി, ഓവർടൈം നിയമങ്ങളില്‍ കൂടുതല്‍ വേതനം നല്കിയുള്ള അധികസമയം എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഓവർടൈം ഉള്‍പ്പെടുത്തിയാലും ആഴ്ചയില്‍ 63 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുപ്പിക്കാൻ പാടില്ല. നല്ല കരാറുകള്‍ കിട്ടുമ്പോള്‍ തൊഴില്‍ സമയം കൂട്ടി വരുമാനം നേടാൻ നിയമങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് തടസ്സമെന്നാണ് സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ വേതനം തൊഴിലാളികള്‍ക്ക് കിട്ടാനുള്ള സാഹചര്യവും ഇതിലൂടെ ഇല്ലാതാകുന്നു എന്നാണ് സർവെയിലെ വാദം. നിർമ്മിത ബുദ്ധി തൊഴിലവസരങ്ങളെ ബാധിച്ചേക്കാം എന്നും സർവെ മുന്നറിയിപ്പ് നല്കുന്നുണ്ട്.
നടപ്പു സാമ്പത്തിക വർഷം ആറരയ്ക്കും എഴിനും ഇടയില്‍ വളർച്ച പ്രതീക്ഷിച്ചത് 6.4 ആയി കുറയും. അടുത്ത വർഷം 6.3 നും 6.8 നും ഇടയിലാണ് വളർച്ച പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ ധാന്യ ഉത്പാദനം കൂടി. വിലക്കയറ്റം നിയന്ത്രിച്ച് നിർത്താനായി എന്നും സാമ്പത്തിക സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. ഉത്പാദന രംഗത്തെ ഇടിവാണ് പ്രതീക്ഷിച്ച വളർച്ച നടപ്പു വർഷം ഇല്ലാതിരിക്കാൻ കാരണമെന്നും സർവെ വിശദീകരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.