ബംഗ്ലാദേശ് ; ബംഗ്ലാദേശ് അപകടത്തിൽ : ആർമി ചീഫിൻറെ മുന്നറിയിപ്പ്

ഡാക്ക: ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അസ്ഥിരമാകുകയാണ്.

ഈ സാഹചര്യത്തിൽ, രാജ്യത്തിന്റെ സൈനിക മേധാവി ജനറൽ വക്കാർ-ഉസ് -സമാൻ   തിങ്കളാഴ്ച നടത്തിയ ഗൗരവമേറിയ പ്രസ്താവന  ചർച്ചയ്ക്കിടയാക്കി. രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ തർക്കവും ആഭ്യന്തര കലാപങ്ങളും  ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"നിങ്ങൾ നിങ്ങളുടെ ഭിന്നതകൾ മറന്ന് ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ് . നിങ്ങൾ ഇത്തരത്തിൽ ഏറ്റുമുട്ടലും കുറ്റപ്പെടുത്തലും തുടരുകയാണെങ്കിൽ, ഈ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും," ജനറൽ വക്കാർ-ഉസ് -സമാൻ  പറഞ്ഞു.

സൈന്യത്തിനുള്ളിലെ അതൃപ്തി വർധിക്കുന്നു

അഭിപ്രായ ഭിന്നതകളും നീണ്ടുനിലക്കുന്ന അനിശ്ചിതത്വവും സൈന്യത്തിനകത്തും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു:

തിരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വം: രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള സമയരേഖ വ്യക്തമാക്കണമെന്ന ആവശ്യം നിരന്തരം ഉയർന്നുവരികയാണ്. എന്നാൽ, പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് ഇതിനോട് മൗനം പാലിക്കുകയാണ് . അവസാനം, 2025 അവസാനത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക മേധാവിക്ക്  തന്നെ പ്രഖ്യാപിക്കേണ്ടി വന്നു.

ബംഗ്ലാദേശിൽ സൈനിക ഭരണത്തിനുള്ള ജനപ്രീതി കുറഞ്ഞതിനെ തുടർന്ന്, സൈന്യത്തിനെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിർത്താൻ മേധാവി ആഗ്രഹിക്കുന്നു. എന്നാൽ, സമാധാനലംഘനങ്ങളും പൊതുമുതൽ നശിപ്പിക്കലുകളും വർധിച്ചതോടെ സൈന്യത്തിന് നിർബന്ധിതമായി ഇടപെടേണ്ടിവരുന്നു.

യൂനുസ് നേരിട്ട് വിമർശനത്തിന് വിധേയനായില്ലെങ്കിലും, അദ്ദേഹത്തിനെതിരായ സൂചനകൾ പൊതുവെ വ്യക്തമാണ്. ഇതിന് മറുപടി നൽകുമോ, അതോ സൈന്യത്തിൻ്റെ മുന്നറിയിപ്പിനെ അവഗണിക്കുമോ എന്നത് കാത്തിരിക്കേണ്ട വിഷയമാണ്.

അനുദിനം വഷളാകുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം

ബംഗ്ലാദേശ് ഇപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾക്കൊപ്പം വിദേശ നയപരമായ അസ്ഥിരതയെയും നേരിടുകയാണ്. ഇന്ത്യയ്‌ക്കെതിരെ വിവിധ വിഷയങ്ങളിൽ ഡാക്ക പരോക്ഷമായ നിലപാടുകൾ സ്വീകരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വാർത്താസമ്മേളനത്തിൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരുന്നു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ താൽപ്പര്യമുണ്ടെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയെങ്കിലും, ബംഗ്ലാദേശിന്റെ  നടപടികൾ അതിനോട് വിരുദ്ധമാണ്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള  ആക്രമണം, 1971ലെ വിമോചന സമരത്തിന്റെ പ്രതീകങ്ങൾ നശിപ്പിക്കൽ, പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം എന്നിവ ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന വിഷയങ്ങളാണ്.

നിലവിലെ അന്തരീക്ഷം കൂടുതൽ ഉത്കണ്ഠാജനകമാകുന്നതിന്റെ മറ്റൊരു തെളിവ്, പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിന്റെ പുതിയ വ്യാപാര ഉടമ്പടിയാണ്. 1971 ശേഷം ആദ്യമായി, ബംഗ്ലാദേശ് നേരിട്ട് പാകിസ്ഥാനിൽ നിന്നു അരി  വാങ്ങാനാണ് തീരുമാനിച്ചിരിക്കുകയാണ്. 50,000 ടൺ അരി  കരാച്ചിയിൽ നിന്ന് കയറ്റുമതി ചെയ്തുകഴിഞ്ഞു.

ഇന്ത്യ വീണ്ടും സഹകരിക്കാൻ ശ്രമിച്ചിട്ടും, ബംഗ്ലാദേശിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പുതിയ ഭരണകൂടം, രാഷ്ട്രീയ സ്വയംഭരണം ഉറപ്പാക്കാൻ തയാറാകുമോ? അതോ, സൈന്യത്തിൻ്റെ മുന്നറിയിപ്പ് വെറും പ്രസംഗമായി ഒതുങ്ങുമോ ? ബംഗ്ലാദേശിന്റെ ഭാവി കുറിക്കുന്ന തീരുമാനങ്ങൾ അടുത്ത മാസങ്ങളിൽ ഉണ്ടാവുമെന്ന് നിശ്ചയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !