എടപ്പാൾ: കുടിവെള്ള കിണറ്റിൽ വിഷം കലർത്തിയതായി ആരോപണം.പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മോട്ടോർ അടിച്ചപ്പോഴാണ് വെള്ളത്തിൻറെ രൂക്ഷഗന്ധവും നിറംമാറ്റവും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
എടപ്പാൾ തട്ടാൻപടി പാമ്പാടിവളപ്പിൽ വാസുദേവൻ എന്നയാളുടെ വീട്ടു കിണറിൽ ആണ് വിഷം കലർത്തിയാതായി കണ്ടെത്തിയത്.ഈ വെള്ളമുപയോഗിച്ച് കഴുകിയ വസ്ത്ര ങ്ങൾക്കും ഇതേ ഗന്ധമായിരുന്നു. തുടർന്ന് കിണറ്റിൽ പരിശോധിച്ച പ്പോഴാണ് കിണറിലെ വെള്ളമാകെ വെളുത്ത പാടയാൽ മൂടിയത് കണ്ടത്. കിണറ്റിൽനിന്ന് വിഷത്തിൻ്റെ ഗന്ധവുമുണ്ടായിരുന്നു.
വാസുദേവൻ വിശദീകരിച്ചതനുസരിച്ച്, വെള്ളത്തിന് നെല്ലിനടിക്കുന്ന മരുന്നിന്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് പറയുന്നു. വീട്ടിൽ പത്തോളം അംഗങ്ങളുണ്ട്. ഞായറാഴ്ച രാത്രിയിലാവും സംഭവം നടന്നതെന്നാണ് സംശയിക്കുന്നു. അന്ന് രാത്രിയിൽ ടാങ്കുകൾ നിറച്ചിട്ടിരുന്നതിനാൽ തിങ്കളാഴ്ച ഉച്ച വരെ വിവരം വീട്ടുകാരറിഞ്ഞില്ല.ഇദ്ദേഹത്തിൻെറ പരാതി പ്രകാരം പൊന്നാനി പോലീസ് സ്ഥലത്തെ ത്തി അന്വേഷണമാരംഭിച്ചു. വെള്ളത്തിന്റെ സാംപിൾ പരിശോധനയിൽ വിഷാംശം കലർന്നതായി കണ്ടെത്തിയെങ്കിലും കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ കലർന്ന വിഷം ഏതിനമാണെന്നറിയാൻ കഴിയുകയുള്ളു.
സംഭവം പ്രദേശത്ത് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പോലീസ് അന്വേഷണം തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.