ഭക്തിയുടെ ലഹരിയിലൂടെ കുട്ടികളെ വളർത്തിയാൽ, അവർ ശരീരത്തേയും മനസ്സിനെയും നശിപ്പിക്കുന്ന മറ്റ് ലഹരികൾ തേടിപ്പോകില്ല; സ്വാമി ചിദാനന്ദപുരി

അങ്ങാടിപ്പുറം: മുത്തശ്ശിമാരിൽനിന്ന് നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള കഥകൾ കേട്ട് വളർന്ന ഇന്നത്തെ മുത്തശ്ശിമാരും മുത്തച്ഛന്മാരും, സ്വന്തം പേരക്കുട്ടികൾക്ക് അത് പകർന്നു നൽകുന്നില്ലെന്നതാണ് ഇന്നത്തെ മൂല്യച്യുതിയുടെ പ്രധാന കാരണമെന്ന് സ്വാമി ചിദാനന്ദപുരി. തലമുറകളിൽ നിന്ന് കൈമാറിക്കിട്ടിയ ആ സംസ്കാരം വരും തലമുറകളിലേക്ക് പകർന്നു നൽകേണ്ട ചുമതല ഇന്നുള്ളവർക്കുണ്ടെന്നും, അതില്ലാതായതാണ് ഇന്ന് നാം കാണുന്ന സാമൂഹ്യ ഛിദ്രതയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. നിത്യസത്യവും കാണപ്പെട്ട ദൈവവുമായ അമ്മയെപ്പോലും നമിക്കാനുള്ള മനോഭാവം സമാജത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും, ആ സമാജത്തിന് നാശമാണ് ഫലമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഭക്തിയുടെ ലഹരിയിലൂടെ കുട്ടികളെ വളർത്തിയാൽ, അവർ ശരീരത്തേയും മനസ്സിനെയും നശിപ്പിക്കുന്ന മറ്റ് ലഹരികൾ തേടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങാടിപ്പുറം തളിക്ഷേത്രത്തിൽ നടന്ന അതിരുദ്ര മഹായജ്ഞത്തിന് ശേഷം നടന്ന യജ്ഞ സമർപ്പണ സഭ ഉദ്ഘാടനം ചെയ്ത ശേഷം യജ്ഞസന്ദേശം നൽകുകയായിരുന്നു സ്വാമിജി. നമിക്കാനുള്ള മനസ്സായ നമകവും നേട്ടങ്ങൾ കൊയ്യാനുള്ള പ്രവർത്തിയായ ചമകവുമാണ് ഈ യജ്ഞത്തിൻ്റെ സന്ദേശങ്ങളെന്ന് സ്വാമിജി പറഞ്ഞു.

ഈശ്വരൻ്റെ വ്യത്യസ്ത ഭാവങ്ങളായ എല്ലാ സൃഷ്ടികളേയും നമിക്കാനുള്ള മനസ്സുണ്ടാകണം. അതോടൊപ്പം സാമ്പത്തികമായി ഉയർച്ചയുള്ള വ്യക്തികളും സമുദ്ധമായ കുടുംബവും സമൂഹവുമായിത്തീരാൻ ഓരോരുത്തരും കർമ്മനിരതരാകുകയും വേണം.

സ്വാഗതസംഘം ചെയർമാൻ എൻ.എം.കദംബൻ നമ്പൂതിരിപ്പാട് ആദ്ധ്യക്ഷത വഹിച്ചു. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി.ബാബു, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, രാഷ്ട്രീയ സ്വയംസേവക സംഘം മലപ്പുറം വിഭാഗ് സേവാ പ്രമുഖ് കെ.എൻ.രാമൻകുട്ടി, സ്വാമിനി വിഷ്ണുപ്രിയാനന്ദ സരസ്വതി, ക്ഷേത്ര സംരക്ഷണ സമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് എംമോഹനൻ, മുൻ സംഘടനാ കാര്യദർശിമാരായ വി.കെ. വിശ്വനാഥൻ, ടി.യു.മോഹനൻ, സംസ്ഥാന ഖജാൻജി വി.എസ്.രാമസ്വാമി, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.നാരായണൻ കുട്ടി, സംസ്ഥാന സമ്പർക്ക പ്രമു,ഖ് നാരായണൻ ഭട്ടതിരിപ്പാട്, തളി ക്ഷേത്രസമിതി വൈസ് പ്രസിഡൻ്റ് തങ്കം രാമചന്ദ്രൻ, സെക്രട്ടറി ടി.പി.സുധീഷ് എന്നിവർ സംസാരിച്ചു.

ഞെരളത്ത് ഹരിഗോവിന്ദൻ്റെ സോപാനസംഗീതത്താടെയാണ് യജ്ഞ സമർപ്പണസഭക്ക് ആരംഭം കുറിച്ചത്.

രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. തുടർന്ന് രുദ്രജപവും വിശിഷ്ടമായ വസോർദ്ധാരയും ജപിച്ച 121 കലശങ്ങളുടെ അഭിഷേകവും നടന്നതോടെയാണ് 11 ദിവസം നീണ്ടു നിന്ന അതിരുദ്രയജ്ഞത്തിന് സമാപനമായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !