അയർലണ്ട് : ദേവസ്യ പടനിലത്തിന്റെ സംസ്കാര ശുശ്രുഷകൾ അയർലണ്ടിൽ നടത്തപ്പെടും. അയർലണ്ടിലെ കോർക്കിൽ നിന്ന് കാവനിലേക്ക് കുടിയേറിയ സാജൻ (ദേവസ്യ പടനിലം) ചെറിയാൻ (49) നിര്യാതനായി. കാൻസർ ബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അയർലൻഡ് ആരോഗ്യ വകുപ്പിന് കീഴിലുള്ള കാവൻ ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ്. സ്മിത സാജനാണ് ഭാര്യ മകൻ സിറോൺ, പിതാവ് ചെത്തിപ്പുഴ ചെറിയാൻ പടനിലം ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സൈജു (യുകെ), സനുമോള്‍ (ആസ്ട്രേലിയ) എന്നിവര്‍ സഹോദരങ്ങളാണ്.അയർലണ്ട് പ്രവാസികളുടെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സാജൻ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളും ദീര്‍ഘകാലം ഭാവാഹിയുമായിരുന്നു. അയർലണ്ടിൽ പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമ ചാരിറ്റി സംരംഭമായ ഷെയറിങ്ങ് കെയര്‍ന്‍റെ സ്ഥാപകാംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു.
കൂടാതെ കോർക്കിലെ മലയാളി കത്തോലിക്ക സമൂഹത്തിൻ്റെ പ്രഥമ സെക്രട്ടറിയായും സെ. ജോസഫ് സണ്‍ഡേ സ്കൂളിന്റെ പ്രഥമ സെക്രട്ടറി, പ്രധാനാധ്യാപകന്‍ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.ദേവസ്യ പടനിലത്തിന്റെ (സാജൻ ചെറിയാൻ ) സംസ്‌കാര ചടങ്ങുകൾ ഇടവക വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. www.cavantownparish.com/webcam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.